ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിനു പുതിയ നേതൃത്വം

12:53 AM Feb 21, 2018 | Deepika.com
കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രാജശേഖരൻ (രക്ഷാധികാരി), അഡ്വ. എം.കെ.സുമോദ് (പ്രസിഡന്‍റ്), ബിനോയ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്‍റ്), നാരായണൻ ഒതയോത്ത് (ജനറൽ സെക്രട്ടറി), വി.വിജയരാഘവൻ (ഓർഗനൈസിംഗ് സെക്രട്ടറി), അജികുമാർ ആലപുരം (ജോയിന്‍റ് ജനറൽ സെക്രട്ടറി), സുരേന്ദ്രൻ (ട്രഷറർ), രമേഷ്പിള്ള (ജോയിന്‍റ് ട്രഷറർ), കൃഷ്ണകുമാർ (കലാ സാംസ്കാരികം), രാജേഷ് തിരുവോണം (വെൽഫെയർ), ജിനേഷ് (പ്രോഗ്രാം), രാജ് ഭണ്ഡാരി (വിവിധ ഭാഷ), സുജിത് (മീഡിയ), ടി.ആർ. വിനയൻ (മെംബർഷിപ്പ്), ടി.ജി.വേണുഗോപാൽ (എംബസി കാര്യം), അജയകുമാർ (എംപ്ലോയ്മെന്‍റ്) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഹരി ബാലരാമപുരം, ജയകൃഷ്ണക്കുറുപ്പ്, ദിലീപ് നന്പ്യാർ എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വ. എം.കെ. സുമോദിന്‍റെ അധ്യക്ഷതയിൽ അബാസിയ അമൃതം ഹാളിൽ നടന്ന പ്രവർത്തക യോഗത്തിലാണ് 2018-19 ലേക്കുള്ള കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രസിഡന്‍റ്, ഓർഗനൈസിംഗ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീണ്‍, അജികുമാർ ആലപുരം, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ