ഏബ്രഹാം വർഗീസ് നിര്യാതനായി

12:49 AM Feb 21, 2018 | Deepika.com
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹസാവി യൂണിറ്റ് അംഗവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയുമായ ഏബ്രഹാം വർഗീസ് നിര്യാതനായി.

അർബുദ ബാധയെതുടർന്നു പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതൻ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഖറാഫി നാഷണൽ കന്പനിയിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം പിന്നീട്.

റിപ്പോർട്ട്: സലിം കോട്ടയിൽ