കാലിഫോര്‍ണിയ: അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന് സാക്ക് (സക്കറിയ, 43) പാപ്പച്ചന് ശനിയാഴ്ച നിര്യാതനായി. ചേര്‍ത്തല സ്വദേശിയാണ് കളത്തില്‍ പാപ്പച്ചന്. ഭാര്യ മേരിക്കുട്ടി പാലാ വെള്ളാപ്പള്ളി കുടുംബാംഗം. കാനഡയില്‍ ജനിച്ച സാക്ക് നാലാം വയസില്‍ അമേരിക്കയിലെത്തി. സ്റ്റുഡന്റ് കൗണ്‍സിലറായി ജോലി ചെയ്തു വരികയായിരുന്നു
ഭാര്യ: ഏഞ്ചല. പുത്രി റെയ് ആന്‍ (5).
കണക്ടിക്കട്ടിലുള്ള പാമെല അറക്കല്‍ ആണു ഏക സഹോദരി. അലന് അറയ്ക്കല്‍ ഭര്‍ത്താവാണ്.
മങ്കയുടെ സ്ഥാപക പ്രസിഡന്റായിരുന്നു കളത്തില്‍ പാപ്പച്ചന്. ഫോമാ ലാസ് വേഗസ് കണ്‍വന്‍ഷന്റെ ചെയറുമായിരുന്നു. ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം.
പൊതുദര്‍ശനം: ഫെബ്രുവരി 21-നു ബുധനാഴ്ച വൈകിട്ട് നാലു മുതല്‍ ഒമ്പതു വരെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 200നോര്‍ത്ത് ആബട്ട് അവന്യു, മില്‍പിറ്റാസ്.
സംസ്കാര ശൂശ്രുഷ: 22-നു വ്യാഴാഴ്ച രാവിലെ പത്തിനു സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, 43148 മിഷന് ബുലവാര്‍ഡ്, ഫ്രിമൊണ്ട്, കാലിഫോര്‍ണിയ 94539.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
സാക്ക് (സക്കറിയ പാപ്പച്ചന്) കാലിഫോര്‍ണിയയില്‍ നിര്യാതനായി
03:12 PM Feb 20, 2018 | Deepika.com