ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം അപേക്ഷ ക്ഷണിച്ചു

12:27 AM Feb 20, 2018 | Deepika.com
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ സാഹിത്യമത്സരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മത്സരങ്ങൾ എപ്രിൽ രണ്ടാം വാരം മുതൽ നടക്കുമെന്ന് കണ്‍വീനർ കെ.രതീശൻ പത്രകുറിപ്പിൽ അറിയിച്ചു. ഫെബ്രുവരി 28 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, ഒപ്പന, തിരുവാതിരകളി , മാർഗംകളി, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, വടക്കൻ പാട്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളിൽ ഉണ്ടാകും. പ്രസംഗ മൽസരം, കവിതാലാപനം, ലേഖനം, കഥാരചന, കവിതാരചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തിൽ തബലയും കീബോർഡും മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൈം, ഏകാഭിനയം, നിശ്ചലദൃശ്യം, പ്രച്ഛന്ന വേഷം, ചിത്ര രചന എന്നീ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ടായിരിക്കും.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതോടൊപ്പം ഏറ്റവും കൂടുതൽ പോയിന്‍റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും. മത്സരങ്ങൾ വിലയിരുത്തുന്നത് കേരളത്തിൽ നിന്നുള്ള വിധികർത്താക്കളുടെ നേതൃത്വത്തിലായിരിക്കും.

ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും മുതിർ!ന്നവർക്കുമായി നടത്തുന്ന മത്സരങ്ങളിൽ എല്ലാഇന്ത്യക്കാർക്കും പങ്കെടുക്കാം. മത്സരങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ഡാർസയിറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫീസിലും കേരള വിഭാഗത്തിന്‍റെ www.isckeralawing.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തീയതിക്കകം ഡാർസയിറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫീസിൽ എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക്: 99881475,95910251.

റിപ്പോർട്ട്: സേവ്യർ കാവാലം