പാചക മത്സരം 23ന്

12:19 AM Feb 20, 2018 | Deepika.com
കുവൈത്ത്: കാലം തേടുന്ന പെണ്‍കരുത്ത് എന്ന തലക്കെട്ടുമായി വെൽഫെയർ കേരള കുവൈത്ത് നടത്തുന്ന പാചക മത്സരം ഫെബ്രുവരി 23ന് (വെള്ളി) ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും.

ബിരിയാണി, സലാഡ്, കേക്ക് തുടങ്ങിയ വിഭവങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് എറ്റേർണിറ്റി ട്രാവൽസ് നൽകുന്ന ടിക്കറ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. രജിസ്ട്രേഷൻ ഫീസ് ഒരു ഐറ്റം 2 ദീനാറും എല്ലാ ഐറ്റങ്ങൾക്കും കൂടി 5 ദീനാറും.

വിവരങ്ങൾക്ക്: 97650718, 508 62686.

റിപ്പോർട്ട്: സലിം കോട്ടയിൽ