കോട്ടയം സ്വദേശി ഒമാനിൽ ഹൃദയാഘാതംമൂലം നിര്യാതനായി

09:48 PM Feb 19, 2018 | Deepika.com
മസ്കറ്റ്: കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി. നെടുംകുന്നം പുന്നവേലി സ്വദേശി റോഷി റ്റോം (42) ആണ് ഞായറാഴ്ച ഒമാനിലെ ബുറൈമിയിൽ ഹൃദയാഘാതംമൂലം നിര്യാതനായത്. എയർകണ്ടീഷൻ സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു.

ചൊവ്വാഴ്ച ബുറൈമിയിൽ നിന്നും മസ്കറ്റിലെ റോയൽ ഒമാൻ പോലീസ് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹം നിയമനടപടികൾക്കുശേഷം ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തിൽ.

പരേതൻ പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസ് - മേരിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: മസ്കറ്റിലെ ബുർജീൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മറിയാമ്മ (അനിത) ചങ്ങനാശേരി മാമ്മൂട് ഐക്കരപ്പറന്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ, ഏയ്ഞ്ചൽ, അമയ. സഹോദരങ്ങൾ ആൻസി തോമസ് കൈയ്യാലപറന്പിൽ (തോട്ടയ്ക്കാട്), മായ സക്കറിയ മുക്കാട്ടുകുന്നേൽ (കാഞ്ഞങ്ങാട്), ലിസ (ന്യൂയോർക്ക്), ജോജോ, റെനി മാത്യു കാപ്പിൽ (ഓസ്ട്രേലിയ) മിനി (ന്യൂയോർക്ക്) ലീന ജോസഫ് വല്യാറ (ചന്പക്കുളം), പ്രിൻസ്, നൈസി ജോർജുകുട്ടി അയലൂപ്പറന്പിൽ (കാഞ്ഞിരപ്പള്ളി), രശ്മി ജോഷി കുന്നേൽ (പാല), രാഖി നെജി ഓരത്തേൽ (കുറവിലങ്ങാട്).

റിപ്പോർട്ട്: സേവ്യർ കാവാലം