ഡിട്രോയിറ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

10:21 PM Feb 17, 2018 | Deepika.com
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മോഹൻ പനങ്കാവിൽ (പ്രസിഡന്‍റ്), സാം മാത്യു (സെക്രട്ടറി), ടോം മാത്യു (വൈസ് പ്രസിഡന്‍റ്), ഷിബു വർഗീസ് (ട്രഷറർ), ടോമി മൂളാൻ (ജോയിന്‍റ് സെക്രട്ടറി ), തോമസ് ജോർജ് (ജോയിന്‍റ് ട്രഷറർ) എന്നിവരടങ്ങിയ 37 അംഗ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു.

ട്രസ്റ്റിബോർഡ് ചെയർമാൻ മാത്യു ചെരുവിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധ്വനിയുടെ ചീഫ് എഡിറ്ററായി നോബിൾ തോമസ്, ചാരിറ്റി കമ്മിറ്റി കോഓർഡിനേറ്ററായി രാജേഷ്കുട്ടി എന്നിവരെയും ചുമതലപ്പെടുത്തി.

ആഘോഷങ്ങളോടൊപ്പം ആതുരസേവനവും നടത്തിവരുന്ന ഡിഎംഎ, ഡിട്രോയിറ്റിലെ ഭവനരഹിതരായ നിർധനർക്കായി വീട് നിർമിച്ചു നൽകുന്ന ഫെഡറൽ ഗവണ്‍മെന്‍റ് പ്രവർത്തനങ്ങളുമായി കൈകോർത്തു കഴിഞ്ഞ വർഷം തുടങ്ങിയ സന്നദ്ധസേവ പ്രവർത്തനങ്ങൾ ഇക്കൊല്ലം കൂടുതൽ വ്യാപകമാക്കാൻ തീരുമാനിച്ചതായി പ്രസിഡന്‍റ് മോഹൻ പനങ്കാവിൽ അറിയിച്ചു.

യോഗത്തിൽ ഫോമാ ജോയിന്‍റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, തോമസ് കർത്തനാൽ, റോജൻ തോമസ്, സാജൻ ഇലഞ്ഞിക്കൽ, ബോബി തോമസ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം