കെ ഐജി വെസ്റ്റ് മേഖല ഖുർആൻ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

07:39 PM Feb 17, 2018 | Deepika.com
അബാസിയ (കുവൈത്ത്): കേരള ഇസ് ലാമിക് ഗ്രൂപ്പ് വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്‍റർ സൂറത്തുൽ ബഖറയെ അടിസ്ഥാനപ്പെടുത്തി നടത്തിയ മൂന്നാം ഘട്ട പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.

പുരുഷ വിഭാഗത്തിൽ ഹഫീസ് മുഹമ്മദും (ഫർവാനിയ) വനിതാ വിഭാഗത്തിൽ സോജ സബിഖും (അബാസിയ) ഒന്നാം റാങ്ക് കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ ഉബൈദ് സി.യു രണ്ടാം റാങ്കും ഫാറൂഖ് കെ.കെ. മൂന്നാം റാങ്കും സ്വന്തമാക്കിയപ്പോൾ വനിതാ വിഭാഗത്തിൽ ഷജീന ഹാഷിം, റസീല അഷ്നബ്, നബീല നൗഷാദ് എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടു. ഷാഹിമ ഷബീറിനാണ് മൂന്നാം റാങ്ക്.

വിവിധ ഏരിയകളിലും യൂണിറ്റുകളിലുമായി നടന്ന പരീക്ഷയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ച പങ്കാളിത്തമാണുണ്ടായതെന്ന് കെ ഐജി വെസ്റ്റ് മേഖല പ്രസിഡന്‍റ് പി.ടി. മുഹമ്മദ് ഷരീഫ് പറഞ്ഞു. സൂറത്തുൽ ബഖറയുടെ നാലാം ഘട്ട കോഴ്സ് ആരംഭിച്ചതായി വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്‍റർ കോ ഓർഡിനേറ്റർ കെ.എം. അൻസാർ പറഞ്ഞു.

വെസ്റ്റ് മേഖലയിലെ കെ ഐ ജി യുടെ എല്ലാ യൂണിറ്റുകൾക്കും ഖുർആൻ
പഠനസഹായി ലഭ്യമാക്കിയതായും സ്ത്രീകൾക്കും പുർഷ·ാർക്കും പ്രത്യേകം ക്ലാസുകൾ ആരംഭിച്ചതായും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ എല്ലാ ഞായറാഴ്ചകളിലും അബാസിയ പ്രവാസി ഓഡിറ്റോറിയം, ബിൽഖീസ് മസ്ജിദ് എന്നിവിടങ്ങളിൽ എല്ലാ തിങ്കളാഴ്ചയും ക്ലാസുകൾ നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 60008149.

റിപ്പോർട്ട്: സലിം കോട്ടയിൽ