പത്തൂർ അഹമ്മദിന് യാത്രയയപ്പു നൽകി

06:30 PM Feb 17, 2018 | Deepika.com
മദീന: മദീനയിലെ പ്രവാസി മലയാളികൾക്കിടയിൽ വെളിമുക്ക്’ എന്ന പേരിൽ സുപരിചിതനായ പത്തൂർ അഹമ്മദിന് ഇന്ത്യൻ സോഷ്യൽ ഫോറം മദീന ഘടകം സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അഷറഫ് ചൊക്ലി, സംഘടനയുടെ ഉപഹാരം സമ്മാനിച്ചു. കെ.പി. മുഹമ്മദ് വെളിമുക്ക്, സാനു മുഹമ്മദ് കൊല്ലം എന്നിവർ പ്രസംഗിച്ചു. പത്തൂർ അഹമ്മദ് മറുപടി പ്രസംഗം നടത്തി. കബീർ മാസ്റ്റർ, സുഹൈൽ തൊടുപുഴ, മുജീബ് എടക്കര, മുനീർ നരിക്കുനി, അബ്ദുൽവഹാബ് താമരശേരി, യൂസഫ് മാസ്റ്റർ, മൂസ രാമപുരം, അബ്ദുൽ അസീസ് കുന്നുംപുറം, അക്ബർ പൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ