ദുബായ്: ഹ്രസ്വ സന്ദർഷനാർത്ഥം ദുബായിലെത്തിയ കാസർഗോഡ് മുനിസിപ്പാലിറ്റി
ചെയർപേഴ്സണ് ബീഫാതിമ ഇബ്രാഹിമിന് ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ
കമ്മിറ്റി സ്വീകരണം നൽകി. നാടിന്റെ സാമൂഹിക സാംസ്കാരിക ജീവ
കാരുണ്യമേഖലയിൽ ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി ചെയ്ത
പ്രവർത്തനങ്ങൾ അഭിനന്ദനീയവും മാതൃകാപരവുമാണെന്ന് സ്വീകരണ പരിപാടിയിൽ
സംസാരിച്ച ബീഫാതിമ്മ ഇബ്രാഹിം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിലൂടെ പ്രഖ്യാപിച്ച പദ്ധതികളൊക്കെ സമയബന്ധിതമായി നല്ല രീതിയിൽ പൂർത്തീകരിക്കാൻ കമ്മിറ്റിക്ക്
കഴിഞ്ഞിട്ടുണ്ടെന്നും അതിന് കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും യോഗം ഉദ്ഘാടനം ചെയ്ത ഹസൈനാർ തോട്ടുംഭാഗം പറഞ്ഞു.
മുനിസിപ്പാലിറ്റി ചെയർപേഴ്സണ് ബീഫാതിമ്മ ഇബ്രാഹിമിൻ ദുബായ് കെഎംസിസി
കാസർഗോഡ് മണ്ഡലം പ്രസിഡ്ന്റ് സലാം കന്നിപ്പാടി ഉപഹാരം നൽകി. നൂറുദ്ധീൻ ആറാട്ടുകടവ്, ഫൈസൽ പട്ടേൽ തുടങ്ങിയ മണ്ഡല നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ കബീർ ചേരങ്കൈ, സുബൈർ അബ്ദുള്ള, ഹാരിസ്
സീനത്ത്, സെക്രട്ടരിമാരായ തൽഹത്ത്, സിനാൻ തൊട്ടാൻ, നവാസ് തുരുത്തി, ഗഫൂർ
ഉൗദ്, ബഷീർ ചേരങ്കൈ, യൂത്ത് ലീഗ് നേതാവ് നിസാർ ബെദിര എന്നിവർ
പ്രസംഗിച്ചു.
കാസർഗോഡ് മുനിസിപ്പൽ ചെയർപേഴ്സണ് ബീഫാത്തിമ ഇബ്രാഹിമിന് ദുബായ് കെഎംസിസി സ്വീകരണം നൽകി
10:12 PM Feb 16, 2018 | Deepika.com