ന്യൂയോർക്ക്: ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് അത് ഒരു നവമാധ്യമം എന്ന നിലയ്ക്ക് പേരെടുത്തിരുന്നു. എന്നാൽ ഇന്നത് കോമഡികളുടെയും ട്രോളുകളുടെയും കോമിക്കുകളുടെയും ലോകമാണത്രേ. പറയുന്നത് ഹഫ് പോസ്റ്റിന്റെ കാരിക്കേച്ചറിസ്റ്റ് ടോം ഫാൽക്കോണ്.
ആവർത്തിച്ചു കാണുന്ന കോമഡികളും, നിലവാരം കുറഞ്ഞ തമാശകളും ഒരാളെ താറടിച്ചു കാണിക്കുന്ന കോമാളിത്തരങ്ങളും കൊണ്ട് ഫേസ്ബുക്ക് നിറയുകയാണത്രേ. ഇതൊക്കെയും ക്ഷണികമാണെന്നും ഇത്തരം തമാശകൾ വെറും നേരന്പോക്കുകൾ മാത്രമാണെന്നും അതിനു വേണ്ടി ശാസ്ത്ര സാങ്കേതികതയെ ഉപയോഗിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതൊക്കെ ആരു കേൾക്കാൻ. തൊട്ടതും പിടിച്ചതുമൊക്കെ ഷെയർ ചെയ്യുകയും അതൊക്കെയും ലോകത്തെ പിടിച്ചു കുലുക്കുന്ന വലിയ കാര്യമാണെന്ന രീതിയിൽ അഭിമാനിക്കുകയും ചെയ്യുന്ന യുവ തലമുറയൊക്കെ ടോമിന്റെ വാക്കുകൾക്കു കൂടി ചെവിയോർത്തിരുന്നുവെങ്കിൽ.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ഫേസ്ബുക്കിൽ കോമഡികൾ മാത്രമെന്ന് കാരിക്കേച്ചറിസ്റ്റ് ടോം ഫാൽക്കോ
09:09 PM Feb 16, 2018 | Deepika.com