കുവൈത്ത് സിറ്റി: കെഫാക് അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റ് സീസണ് അഞ്ചിന്റെ സോക്കർ ലീഗ് മാസ്റ്റേഴ്സ് ലീഗ് ഫൈനലുകൾ വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ രണ്ടു മാസക്കാലമായി കുവൈത്തിൽ ആവേശമായ അന്തർ ജില്ലാ ഫുട്ബോളിന് വെള്ളിയാഴ്ച പരിസമാപ്തി കുറിക്കും.
മാസ്റ്റേഴ്സ് വിഭാഗത്തിൽ എംഫാഖ് മലപ്പുറം ട്രാസ്ക് തൃശൂരിനെ നേരിടുന്പോൾ സോക്കർ ലീഗിൽ നിലവിലെ ചാന്പ്യ·ാരായ കെഡിഎഫ്എ കോഴിക്കോട് എംഫാഖ് മലപ്പുറവുമായി ഏറ്റുമുട്ടും. കോഴിക്കോട് തിരുവനന്തപുരത്തെയും മലപ്പുറം തൃശൂരിനെയും ന്ധട്രൈബക്കറിൽ പരാജയപ്പെടുത്തിയാണ് കലാശപോരാട്ടത്തിനായി വെള്ളിയാഴ്ച ഇറങ്ങുന്നത്. മാസ്റ്റേഴ്സ് ലൂസേഴ്സ് ഫൈനലിൽ കെഡിഎഫ്എ കോഴിക്കോട് മായിസ് എറണാകുളത്തെ നേരിടുന്പോൾ സോക്കർ ലീഗിൽ ട്രാസ്ക് തൃശൂർ തിരുവനന്തപുരത്തെ നേരിടും. പ്രവാസി ആരാധകർ ആവേശത്തോടെയാണ് അയൽക്കാർ തമ്മിലുള്ള സ്വപ്ന ഫൈനലിനെ കാണുന്നത്. മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കെഫാക് ഭാരവികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് അന്തർജില്ലാ ഫുട്ബോൾ കലാശപോരാട്ടം വെള്ളിയാഴ്ച
11:21 PM Feb 15, 2018 | Deepika.com