കുവൈത്ത്: കുവൈത്തിലെ എൻഎസ്എച്ച് കന്പിനിയിൽ പെയിന്റിംഗ് ജോലിയിലെത്തിയ കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശി ദാമുവിന്റെ മകൻ ദിജേഷ് എന്ന 26കാരനെ കെട്ടിടത്തിൽ നിന്നു വീണു നട്ടെല്ലിന് പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ദിജേഷിന്റെ അത്യന്തം ദയനീയമായ ഈ അവസ്ഥയിൽ അദ്ദേഹത്തിനു ഒരു കൈത്താങ്ങാകേണ്ടത് നമ്മുടെ കൂടി കടമയാണെന്ന കാര്യം ഉൾകൊണ്ടുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻഗണന നൽകിയിട്ടുള്ള കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയും സഹായ ഹസ്തവുമായി മുന്നിട്ടറങ്ങി സമാഹരിച്ച അറുപത്തി മൂന്നായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് രൂപ ദിജേഷിന്റെ മാതാപിതാക്കളെ അവരുടെ വസതിയിൽ സന്ദർശിച്ചു ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ കൈമാറി. ഉളിക്കൽ കോണ്ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് എ.ജെ ജോസഫ്, സെക്രട്ടറി കെ.പി മുഹമ്മദ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെന്പർ മേഴ്സി ജോസഫ്, പഞ്ചായത്ത് ഭരണസമിതിയിലെ വാർഡ് മെന്പർ പി.പി കബീർ, വാർഡ് കമ്മറ്റി പ്രസിഡണ്ട് പി.എസ് ഇബ്രാഹിം, സെക്രട്ടറി അബ്ദുള്ള ഹാജി എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ദിജേഷിനു സഹായ ഹസ്തവുമായി കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റി
11:13 PM Feb 15, 2018 | Deepika.com