ഫർവാനിയ: വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ന്ധഈസി മാത്സ്ന്ധ സംഘടിപ്പിക്കുന്നു. പരീക്ഷാ ഭീതി അകറ്റാനും കണക്കിലെ സങ്കീർണതകൾ അകറ്റുന്നതിനും ലഘൂകരിക്കാനുമുള്ള ടിപ്സുകളുമായാണ് 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടി ആർഎസ്സി ഫർവാനിയ ഈസി മാത്സ് നടത്തുന്നത്. ഫെബ്രുവരി 16ന് ഉച്ചക്ക് 2ന് ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പ്രോഗ്രാമിൽ മൈന്റ് പവർ & കോസ്മിക് മാത് സ് ട്രൈനർ സലീം കുന്നുംകാട്ടിൽ പരിശീലനത്തിനു നേതൃത്വം നൽകും.
പ്രവാസ ലോകത്തെ ഒറ്റപ്പെടലിലേക്ക് പറിച്ചു നടപ്പെട്ട കുരുന്നുകളിൽ പഠനതൽപരതയും ആത്മ വിശ്വാസവും വളർത്തിയെടുക്കാൻ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) വിദ്യാർത്ഥി വിഭാഗം ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് ഈസി മാത്സ്. രജിസ്ട്രേഷന് വേണ്ടി ബന്ധപെടുക: 51782979, 50575997
റിപ്പോർട്ട്: സലിം കോട്ടയിൽ
പരീക്ഷാർത്ഥികൾക്കായി ’ഈസി മാത്സ് ’ ഫെബ്രുവരി 16 ന്
11:07 PM Feb 15, 2018 | Deepika.com