ദമാം: ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക കാന്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കേരള ഘടകം പ്രബന്ധരചനാ മൽസരം സംഘടിപ്പിക്കുന്നു.
’ഇന്ത്യൻ ജനാധിപത്യത്തിൽ പിടിമുറുക്കുന്ന ഹിന്ദുത്വ ഫാഷിസം’ എന്ന വിഷയത്തിൽ മലയാളത്തിലാണ് മൽസരം. പത്ത് പേജിൽ കവിയാത്ത സൃഷ്ടികൾ ഫെബ്രുവരി 28ന് മുന്പായി isfdam@gmail.com വിലാസത്തിൽ ലഭിക്കേണ്ടതാണ്. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായിരിക്കണം.
സ്ത്രീപുരുഷ ഭേദമില്ലാതെ സൗദിയിൽ കഴിയുന്ന ഏതൊരു മലയാളിക്കും മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് പ്രശസ്തി പത്രവും ആകർഷക സമ്മാനങ്ങളും ദമാമിൽ നടക്കുന്ന പൊതുപരിപാടിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0558638795, 0509421019, 0508143895 നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
സോഷ്യൽ ഫോറം പ്രബന്ധരചനാ മൽസരം സംഘടിപ്പിക്കുന്നു
11:04 PM Feb 15, 2018 | Deepika.com