പ്രസിഡന്റിന്റെ വാർഷിക ശന്പളം 4,00,000 ഡോളറാണ്. പ്രസിഡന്റായ ശേഷം ഒരു ഡോളർ പോലും ശന്പളമായി കൈപ്പറ്റാത്ത എക അമേരിക്കൻ പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. ആദ്യ നാലു മാസത്തെ ശന്പളം നാഷണൽ പാർക്ക് സർവീസിന്. അടുത്തത് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിനും പിന്നെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനുമാണ് നൽകിയത്. ഒരു വർഷം പൂർത്തിയാക്കിയതോടെ നാലു ക്വാർട്ടറിലായി ലഭിച്ച 4,00,000 ഡോളറും ട്രംപ് സംഭാവനയായി നൽകി.
1.5 ട്രില്യണ്‍ പദ്ധതിയാണ് അമേരിക്കയിലെ റോഡുകൾ, പാലങ്ങൾ, റയിൽ റോഡുകൾ, എയർപോർട്ട് , സീപോർട്ട് എന്നിവയുടെ പുനരുദ്ധാരണത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 200 മില്യണ്‍ ഫെഡറൽ ഗവണ്മെന്റും ബാക്കിവരുന്ന 80 ശതമാനം സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളാണ് കണ്ടെത്തേണ്ടത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ