ഷിക്കാഗോ: ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയനോന്പിന് തുടക്കമായ ചാരം പൂശൽ തിരുക്കർമ്മങ്ങൾ ഫെബ്രുവരി 12 തിങ്കളാഴ്ച ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. ’മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങുന്നൂനം......’ എന്ന വിഭൂതിയുടെ അന്തസത്തയടങ്ങുന്ന ഗാനം ഗായകസംഘവും സമൂഹവും ചേർന്നാലപിച്ചു ചടങ്ങുകൾ ഭക്തിസാന്ദ്രമാക്കി.
സെന്റ് തോമസ് സീറോ മലബാർ രൂപതാ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമ്മികനായി ദിവ്യബലിയർപ്പിച്ചു. രൂപതാ സഹായമെത്രാൻ മാർ. ജോയി ആലപ്പാട്ട്, രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോർജ് മാളിയേക്കൽ, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരി, കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിൽ, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് തുടങ്ങി ഒൻപതു വൈദികരുടെ സാന്നിധ്യത്തിൽ തിരുക്കർമ്മങ്ങൾ അനുഗ്രഹപ്രദമായി.
റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്
ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ വിഭൂതി തിരുന്നാൾ ആചരിച്ചു
10:47 PM Feb 15, 2018 | Deepika.com