മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബിജു പി സൈമണ്‍, ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് പള്ളി വികാരി ഫാദർ മാത്തുക്കുട്ടി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ ജേക്കബ് അങ്ങാടിയത് ഈ വൈദീക മന്ദിരം യാഥാർഥ്യമാക്കാൻ സഹായിച്ച എല്ലാ ഇടവകങ്ങൾക്കും നന്ദി പറഞ്ഞതോടൊപ്പം ഇത് ഒരു കൂട്ടായ്മയുടെ പ്രവർത്തി ഫലമാണെന്ന് കൂട്ടിച്ചേർത്തു. ട്രസ്റ്റീമാരായ എബ്രഹാം ഫിലിപ്പ്, ജോണ്‍ വർഗീസ് എന്നിവരുടെ കർമ്മ നിരതമായ പ്രവർത്തനവും, പാരിഷ് കൗണ്‍സിൽ അംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും ഈ പദ്ധതിയെ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്ന് ഇടവക വികാരി ഫാ. വിൽസണ്‍ ആന്റണി കണ്ടങ്കരി പറഞ്ഞു.
ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്, മേയർ ്ര റിച്ചാർഡ് മോളിന മറ്റു വിശിഷ്ട അതിഥികളോടൊപ്പം ദീപം തെളിയിച്ചതിനു ശേഷം പാൽ കാച്ചൽ ചടങ്ങും നടത്തി. ഷേബാ സജീവ് കൊറിയോഗ്രാഫ് ചെയ്തു സിസിഡി കുട്ടികൾ അവതരിപ്പിച്ച ന്ധഫ്ലാഷ് മോബും ന്ധ ചടങ്ങിന് കൊഴുപ്പേകി. ട്രസ്റ്റീ എബ്രഹാം ഫിലിപ്പും ഇടവക വികാരി ഫാദർ വിൽസണ്‍ കണ്ടങ്കരിയും ചടങ്ങിൽ സന്നിഹിതരായവരുടെ സഹകരണത്തിനും സാന്നിദ്ധ്യത്തിനും നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ശങ്കരൻകുട്ടി