ന്യൂയോർക്ക് : ബോബി തോമസിനെ മിഡ് അറ്റ്ലാന്റിക് റീജണിന്റെ 2018-20 വർഷത്തെ റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ വൈസ് പ്രസിഡന്റായ ചെറിയാൻ കോശിയെ നാഷണൽ കമ്മറ്റി മെംബറായും അതാത് കമ്മറ്റികൾ നാമനിർദേശം ചെയ്തു.
കേരളസമാജത്തിന്റെ പ്രസിഡന്റ് ഹരികുമാർ രാജന്റെ അധ്യക്ഷതയിൽ കൂടിയ ഭാരവാഹികളുടെ യോഗത്തിലാണ് ബോബിയുടെ പേര് നിർദേശിക്കപ്പെട്ടത്. എല്ലാവരുടെയും പിന്തുണയോടു കൂടി യോഗം അത് അംഗീകരിക്കുകയും ചെയ്തു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്)എക്സിക്യൂട്ടീവ് കമ്മറ്റിയടക്കം പല സംഘടനകളുടെയും നേതൃസ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള പരിചയവുമായാണ് ചെറിയാൻ കോശി ഫോമാ 2018 നാഷണൽ കമ്മറ്റിയിലേക്കു മത്സരിക്കുവാനൊരുങ്ങുന്നത്. സത്യം ഇൻഫോ സർവീസസ് സ്റ്റേറ്റ് ഹെഡ് പദവിയിലിരിക്കുന്പോൾ അമേരിക്കയിലേക്ക് കുടുംബമായി കുടിയേറിയ ചെറിയാൻ കോശി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ (മാപ്പ്) സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
കലയുടെ പ്രസിഡന്റ് ഡോ. ജെയിംസ് കുറിച്ചി, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, ഡെൽമ പ്രസിഡന്റ് അബിത ജോസ്, കാൻജ് പ്രസിഡന്റ് ജെയിംസ് ജോർജ്, കഐസ്എൻ ജെ പ്രസിഡന്റ് ഹരികുമാർ രാജൻ, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജു വർഗീസ് തുടങ്ങി മിഡ്അറ്റലാന്റിക് റീജണിൽ ഉൾപ്പെട്ട എല്ലാ അസോസിയേഷനുകളുടെയും പ്രസിഡന്റുമാരുടെയും എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും സന്പൂർണ പിന്തുണ ബോബി തോമസിനും ചെറിയാൻ കോശിക്കുമുണ്ടെന്ന് നിലവിലെ റീജണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയയും സെക്രട്ടറി ജോജോ കോട്ടൂരും അറിയിച്ചു.
ഫോമയുടെ വളർച്ചക്ക് യുവാക്കൾ മുന്നിട്ടിറങ്ങേണ്ടത് വളരെ അത്യാവശ്യമാണെന്നും പല സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പരിചയ സന്പന്നരാണ് ബോബി തോമസും ചെറിയാൻ കോശിയും എന്ന് ഫോമാ മുൻ ജനറൽ സെക്രട്ടറി അനിയൻ ജോർജ്, മുൻ പ്രസിഡന്റ് ജോർജ് മാത്യു, കലയുടെ മുൻ പ്രസിഡന്റ് സണ്ണി എബ്രഹാം, ഫോമാ ജുഡീഷ്യറി കൗണ്‍സിൽ ചെയർമാൻ പോൾ സി മത്തായി, ജുഡീഷ്യറി കൗണ്‍സിൽ മെംബർ യോഹന്നാൻ ശങ്കരത്തിൽ, ജുഡീഷ്യറി കൗണ്‍സിൽ മെന്പർ അലക്സ് ജോണ്‍, നാഷണൽ കമ്മറ്റി മെന്പർമാരായ സഖറിയാസ് പെരിയപ്പുറം, സിറിയക് കുര്യൻ, രേഖ ഫിലിപ്പ് യൂത്ത് റെപ്രസെന്േററ്റീവ് ബേസിൽ എലിയാസ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസഫ് ഇടിക്കുള
ബോബി തോമസും ചെറിയാൻ കോശിയും ഫോമ സ്ഥാനാർത്ഥികൾ
10:42 PM Feb 15, 2018 | Deepika.com