ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിലെ കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്സ് ഏപ്രിൽ 13, 14, 15(വെള്ളി, ശനി, ഞായർ) തീയതികളിൽ ഒസിനിംഗിലുള്ള മരിയൻഡേയിൽ റിട്രീറ്റ് സെന്ററിൽ നടത്തുപ്പെടുന്നു.
സീറോ മലബാർ ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ടു നടത്തുന്ന ഈ കോഴ്സിന് ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരി നേതൃത്വം നൽകുന്നു. കൂടാതെ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള വൈദികരും അൽമായരും ക്ലാസുകൾ നയിക്കുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർ മൂന്നുദിവസവും റിട്രീറ്റ് സെന്ററിൽ താമസിച്ചു വേണം ക്ലാസുകളിൽ പങ്കെടുക്കേണ്ടത്. താമസവും ഭക്ഷണവും ര ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ.
നാട്ടിലോ അമേരിക്കയിൽ വച്ചോ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന എല്ലാ സീറോ മലബാർ യുവതി യുവാക്കളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി കപ്പിൾസ് മിനിസ്ട്രി ചെയർമാൻ വിനു വാതപ്പള്ളിയെ ബന്ധപ്പെടുക.
ഫോണ്: 814 602 2137
റവ. ഫാ. ജോസ് കണ്ടത്തിക്കുടി(വികാരി) 201 681 6021
email: bronxbulletin@gmail.com
റിപ്പോർട്ട്: ഷോളി കുന്പിളുവേലി
ന്യൂയോർക്കിൽ പ്രീമാര്യേജ് കോഴ്സ് ഏപ്രിൽ 13, 14, 15 തീയതികളിൽ
10:33 PM Feb 15, 2018 | Deepika.com