കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമ്മ ഇടവക സെക്രട്ടറി ജോണ് മാത്യു (മോൻ -59) കൊട്ടാരക്കരയിലെ സ്വവസതിയിൽ നിര്യാതനായി. കാലിഫോർണിയ സാൻ ബ്രൂണോ ആസ്ഥാനമായ Bottiloto Inc. യിലെ എഞ്ചിനീയറിംഗ് ഡയറക്ടറായിരുന്നു. കൊട്ടാരക്കര തൃക്കണ്ണമംഗലം പുണിക്കോലി പൊയ്കയിൽ പരേതനായ വൈ. മാത്യൂവിന്റെ മകനാണ്. ഭാര്യ: സൂസൻ മാത്യു. മകൻ: മാത്യു ജോണ് (റോബിൻ Attorney at Law). സംസ്കാരം പിന്നീട്.
അമേരിക്കൻ മലയാളികളിൽ സുപരിചിതനും സഭാ സാമൂഹിക പ്രവർത്തങ്ങളിൽ ശ്രദ്ധേയനുമായിരുന്നു ജോണ് മാത്യു. സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ഇടവകയുടെ അനുശോചനം ഇടവക വികാരി റവ. ജോണ് ഗീവർഗീസ് രേഖപ്പെടുത്തി.
റിപ്പോർട്ട്: ടോം തരകൻ
ജോണ് മാത്യു നിര്യാതനായി
05:58 PM Feb 15, 2018 | Deepika.com