അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്നി അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെന്തോം ഫെസ്റ്റ് കലാസന്ധ്യയും 28ാമത് വാർഷിക കുടുംബ സംഗമവും 17ന് ശനിയാഴ്ച 6 മുതൽ മുസഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . സംഗീത സന്ധ്യ, വിവിധ നൃത്തരൂപങ്ങളുടെ അവതരണം, മിമിക്സ് തുടങ്ങിയ കലാപരിപാടികളും അംഗങ്ങളുടെ വിനോദ പരിപാടികളും അരങ്ങേറും.
വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് ടി.എ. മാത്യു അധ്യക്ഷത വഹിക്കും. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുക്കും. പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ നിന്നും കഴിഞ്ഞ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് രക്ഷിതാക്കൾ 055 2645000 എന്ന നന്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബുദാബിയിൽ
10:22 PM Feb 14, 2018 | Deepika.com