റിയാദ്: ഫോക്കസ് സൗദിയുടെ ത്രൈമാസ കാന്പയിൻ "ലാ തുസ്രിഫു ’ ഭാഗമായി റിയാദ് ചാപ്റ്റർ അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു ഫെബ്രവരി 16 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ എട്ടുവരെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്കായി കളറിംഗും (4 മുതൽ ഏഴു വയസ് വരെ), പെൻസിൽ ഡ്രോയിംഗ് (8 മുതൽ 12 വരെ ), പോസ്റ്റർ ഡിസൈനിംഗ് (പബ്ലിക്ക് ), സ്ത്രീകൾക്കായി ഗാർബേജ് ടു ഗാർഡൻ എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കളറിംഗ് മത്സരത്തിന് കാന്പയിൻ പ്രമേയം ആസ്പദമാക്കി നൽകുന്ന ചിത്രത്തിൽ കളർ പെൻസിൽ ഉപയോഗിച്ച് കളർ കൊടുക്കണം, പെൻസിൽ ഡ്രോയിംഗ് മത്സരത്തിന്റെ വിഷയം കാന്പയിനുമായി ബന്ധപ്പെട്ടതാകണം, ഇതിനുള്ള തീം മത്സരം തുടങ്ങുന്ന സമയത്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. കളർ പെൻസിലും മറ്റു സാമഗ്രികളും മത്സരാർത്ഥികൾ കൊണ്ട് വരണം. പോസ്റ്റർ മുൻകൂർ ഡിസൈൻ ചെയ്തു അതിന്റെ എഫോർ സൈസ് കളർ പ്രിന്റും ഒറിജിനൽ ഫയലും ഹാജരാക്കണം. മത്സരത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 വ്യാഴം രാത്രി 10 വരെയാണ്.
ഡിസംബർ മാസം ജിദ്ദയിൽ ദേശീയ തല ഉദ്ഘാടനം നടന്നതിനുശേഷം സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു വരുന്നു. കാന്പയിന്റെ അടയാളപെടുത്തൽ എന്ന നിലയിൽ നാട്ടിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു ഫുഡ് ഫ്രീസറുകൾ സ്ഥാപിക്കാനും ഫോക്കസ് സൗദി ആലോചിക്കുന്നുണ്ട്. ഫെബ്രവരി 20 നു മുന്പായി focussaudi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം.
ഫെബ്രവരി 16നു അൽമദീനയിൽ നടക്കുന്ന പരിപാടിക്ക് രജിസ്റ്റർ ഈ ലിങ്ക് https://goo.gl/forms/vY2OT8n83JmMaoW93 വഴിയോ 0507684179 എന്ന നന്പറിലേക്ക് മത്സരാർത്ഥിയുടെ പേരും വയസും മൊബൈൽ നന്പറും മത്സര ഇനവും സന്ദേശം അയച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0562457954, 0507684179 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
വാർത്താ സമ്മേളനത്തിൽ ഫോക്കസ് സൗദി സിഒഒ സാജിദ് പാലത്ത്, ഫോക്കസ് സൗദി റിയാദ് ചാപ്റ്റർ സിഇഒ ഷംസീർ ചെറുവാടി, സിഒഒ ഷഫീക്ക് കൂടാളി, ഫോക്കസ് സൗദി പിആർഒ ഐഎം കെ അഹമ്മദ്, റിയാദ് ചാപ്റ്റർ എച് ആർ മാനേജർ ശംസുദ്ധീൻ മഅദനി, പ്രോഗ്രാം കോർഡിനേറ്റർ സാജിദ് നിലന്പൂർ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ലാ തുസ്രിഫു കാന്പയിൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
10:21 PM Feb 14, 2018 | Deepika.com