ന്യൂയോർക്ക്: ഫോമാ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വിൻസെൻറ് ബോസ് മാത്യുവിന്റെ ഭാര്യ ജെസിമോളുടെ പിതാവ് കെ.എം എബ്രഹാം കരുവാൻപ്ലാക്കൽ(84) ഫെബ്രുവരി പതിനൊന്നിന് ഭരണങ്ങാനത്ത് നിര്യാതനായി. ഭരണങ്ങാനം സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു എബ്രഹാം. 1970 ൽ കെസിഎസ്എൽ പ്രസിഡന്റായിരുന്ന എബ്രഹാം ദീപിക പത്രത്തിലെ മാത്തമാറ്റിക്സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും കൂടിയായിരുന്നു.
ഭൗതികശരീരം ഫെബ്രുവരി പതിമൂന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടിൽ ആരംഭിക്കുന്നതും ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .
ഭാര്യ: റോസമ്മ കുര്യന്താനം. മക്കൾ: മാത്യു കെ. എബ്രഹാം (അസി . ജനറൽമാനേജർ, പവർ ഗ്രിഡ്), ഡോ. മേരി കെ. എബ്രഹാം (ഡയറക്ടർ വെറ്റിനറി), റോസ് മോൾ കെ. എബ്രഹാം (യുഎസ്എ), അൻസാമ്മ കെ. എബ്രഹാം (പാസ്പോർട്ട് ഓഫീസ് കൊച്ചി), എൽസമ്മ കെ. എബ്രഹാം (ഗ്രോയിംഗ് സ്റ്റാർച്, കൊച്ചി). മരുമക്കൾ: പ്രൊഫ മേരി സി. കുരിയൻ (എഞ്ചിനീയറിംഗ് കോളേജ് തൃശൂർ), ജോണ്‍ ജോസഫ് ഐആർഎസ് (കസ്റ്റംസ് ബോർഡ് ഓഫ് ഇന്ത്യ), വിൻസെൻറ് ബോസ് മാത്യു (യുഎസ്എ) , ജോസ് ഇഗ്നേഷ്യസ് (എൽഐസി പത്തനംതിട്ട), തോമസ് എബ്രഹാം മാനേജർ മിൽമ ).
നിര്യാണത്തിൽ ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും , സെക്രട്ടറി ജിബി തോമസും അനുശോചനം അറിയിച്ചു. ഫോമ വെസ്റ്റേണ്‍ റീജണിനു വേണ്ടി റീജണൽ വൈസ് പ്രസിഡന്റ് പോൾ കെ ജോണ്‍ (റോഷൻ ) , നാഷണൽ കമ്മിറ്റി അംഗങ്ങളായ സാജു ജോസഫ്, ജോസഫ് ഒൗസോ
എന്നിവരും മറ്റു വെസ്റ്റേണ്‍ റീജിയണ്‍ നേതാക്ക·ാരും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ബിന്ദു ടിജി
കെ.എം എബ്രഹാം കരുവാൻപ്ലാക്കൽ നിര്യാതനായി
10:18 PM Feb 14, 2018 | Deepika.com