താന്പാ: മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ട്രഷറർ, അമേരിക്കൻ ഭദ്രാസനം ഓഡിറ്റർ, ഫൊക്കാനയുടെ റിജണൽ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളതും ഇപ്പോൾ ഫൊക്കാനയുടെ അസോസിയേറ്റ്സ് ട്രഷറർ, മലയാളി അസോസിയേഷൻ ഓഫ് താന്പായുടെ അഡ്വൈസറി ബോർഡ് ചെയർമാൻ , വേൾഡ് മലയാളി കൗണ്‍സിൽ താന്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീതലങ്ങളിൽ പ്രവർത്തിച്ചു വരുന്നതുമായ സണ്ണി മറ്റമന ഫൊക്കാനയുടെ 2018-2020 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
10:17 PM Feb 14, 2018 | Deepika.com