ഫൊറാനയിലെ ന്യൂജേഴ്സി, കണക്റ്റികട്ട്, ക്യുൻസ്, യോങ്കേഴ്സ്, റോക്ക് ലാൻഡ്, ഫിലാഡൽഫിയ ഇടവകകളിലെ അംഗങ്ങൾ പങ്കെടുത്ത പ്രോഗ്രാമുകൾ വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. ഫാ. റെനി കട്ടേലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫൊറാന വികാരി ഫാ. ജോസ് തറക്കൽ, ഫാ. ജോസഫ് ആദോപ്പിള്ളി എന്നിവർ സഹകാർമ്മികരായി .
റോക്ക് ലാൻഡിലെ ദേവാലയം യാഥാർഥ്യമാക്കി മാറ്റിയ എല്ലാവരോടുമുള്ള കടപ്പാട് ഫിനാൻസ് കമ്മിറ്റിക്ക് വേണ്ടി ലിബിൻ പാണപറന്പിൽ, അലക്സ് കിടാരത്തിൽ , സനു കൊല്ലാറെട്ട് എന്നിവർ അറിയിച്ചു.
തുടർന്ന് ഹാർവെർസ്റ്റോ വില്ലേജ് മേയർ കോഹാട് റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ കാർ ബാബു ഫിലിപ്പ് മഠത്തിലേട്ട് നേടി. റാഫിളിലൂടെ നാലര ലക്ഷം ഡോളർ സമാഹരിക്കുകയുണ്ടായി. റോക്ക് ലാൻഡ് സെന്റ്മേരീസ് ഇടവകയിൽ വിശ്വാസം അർപ്പിച്ചു റാഫിളിൽ സഹകരിച്ച എല്ലാവരെയും മേയർ അഭിനന്ദിച്ചു .
ഫൊറാന ബൈബിൾ ജപ്പടി മത്സരം പ്രൊഫഷണൽ നിലവാരം പുലർത്തി. ഫിലാഡൽഫിയ, ന്യൂജേഴ്സി, ക്യുൻസ്, റോക്ക് ലാൻഡ്, വെസ്റ്റ്ചെസ്റ്റർ എന്നിവടങ്ങളിൽ നിന്നായി 5 ടീമുകൾ മത്സരിച്ചതിൽ ന്യൂജേഴ്സി ടീം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഫിലഡൽഫിയക്ക് ലഭിച്ചു. എബി തേർവാലക്കട്ടേൽ, ഡോ. ബെറ്റ്സി തേർവാലക്കട്ടേൽ എന്നിവരായിരിരുന്നു ക്വിസ് മാസ്റ്റർമാർ.
തുടർന്ന് നടന്നു ടാലെന്റ് ഷോ വിവിധ കലാപരിപാടികൾ കൊണ്ട് വർണാഭമായി. ക്യുൻസ് ഇടവകയുടെ കോമഡി സ്കിറ്റ്, വെസ്റ്റ്ചെസ്റ്റർ, ന്യൂജേഴ്സി, റോക്ക് ലാൻഡ് ഇടവകകളുടെ സംഗീത നൃത്ത പരിപാടികൾ എന്നിവ ഉന്നത നിലവാരം പുലർത്തി പ്രേക്ഷകരുടെ മനം കവർന്നു
റോക്ക് ലാൻഡ് ഇടവകയുടെ കൂട്ടായ സഹകരണത്തിൽ ഫാ. ജോസഫ് ആദോപ്പിള്ളി, ഫാ. റെനി കട്ടേൽ, ഫാ. ജോസ് തറക്കൽ, പ്രോഗ്രാം കണ്വിനർ ഫൊറാന സെക്രട്ടറി തോമസ് പാലിച്ചേരി, ട്രസ്ടിമാർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടികൾ സ്നേഹ വിരുന്നോടെ സമാപിച്ചു.
റിപ്പോർട്ട്: ലൂക്കോസ് ചാമക്കാല