മ​ർ​ത്തോ​മ യു​വ​ജ​ന സം​ഖ്യം പ​ട്ട​ക്കാ​ർ​ക്ക് യാ​ത്ര​യ​യ്പ്പു ന​ൽ​കു​ന്നു

10:14 PM Feb 14, 2018 | Deepika.com
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ് മ​ർ​ത്തോ​മ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ചു ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചു പോ​കു​ന്ന പ​ട്ട​ക്കാ​ർ​ക്ക് യാ​ത്ര​യ​യ്പ്പു ന​ൽ​കു​ന്നു. ഫെ​ബ്രു​വ​രി 24 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്(​ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്)​ൽ ചേ​രു​ന്ന സെ​ന്‍റ​ർ എ ​സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ലാ​ണ് യാ​ത്ര​യ​യ്പ്പു ന​ൽ​കു​ക.

യു​വ​ജ​ന​സം​ഖ്യം പ്ര​സി​ഡ​ന്‍റ്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക വി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. പി.​സി. സ​ജി, അ​സി. വി​കാ​രി റ​വ. മാ​ത്യു സാ​മു​വേ​ൽ, ഒ​ക്ക​ല​ഹോ​മ വി​കാ​രി തോ​മ​സ് കു​രി​യ​ൻ, സെ​ഹി​യോ​ൻ മ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. അ​ല​ക്സ് സി. ​ചാ​ക്കോ, ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. ഷൈ​ജു പി. ​ജോ​ണ്‍ എ​ന്നീ പ​ട്ട​ക്കാ​രാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന​ത്.

യു​വ​ജ​ന​സം​ഖ്യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 2017ലെ ​റി​പ്പോ​ർ​ട്ട്, ക​ണ​ക്ക് എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. 2018ലെ ​ബ​ജ​റ്റ്, 2018ലെ ​പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. റ​വ. മാ​ത്യു പി. ​സാ​മു​വേ​ൽ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ലെ എ​ല്ലാ യു​വ​ജ​ന​സം​ഖ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​രാ​യ ഷി​ബു ജോ​ർ​ജ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി ജോ​ബി(​സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.


റിപ്പോർട്ട്: പി.​പി. ചെ​റി​യാ​ൻ