കുവൈത്ത്: ആയുരാരോഗ്യ പരിരക്ഷയുടെ സന്ദേശപ്രചരാണാർത്ഥം സാരഥി കുവൈത്ത് സംഘടിപ്പിച്ച കായികമാമാങ്കത്തിന് ഖൈഫാൻ സ്പോർട്സ് ക്ലബ് സ്റ്റേഡിയം ആദിത്യമരുളി. സാരഥി പ്രസിഡന്റ് സജീവ് നാരായണൻ പതാക ഉയർത്തി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി വിനീഷ് വിശ്വം, ട്രഷറർ ജയൻ സദാശിവൻ, സെക്രട്ടറി മനു മോഹൻ, രക്ഷാധികാരി ആരീ സുരേഷ് കൊച്ചത്ത്, സാരഥി ട്രസ്റ്റ് ചെയർമാൻ അനിത് കുമാർ , സെക്രട്ടറി സജീവ് കുമാർ, ട്രഷറർ രജീഷ് മുല്ലയ്ക്കൽ , വനിതാവേദി ആക്ടിംഗ് ചെയർപേഴ്സണ്‍ ജിനി ജയകുമാർ, സ്പോട്സ് മീറ്റ് കണ്‍വീനർ സനൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആയിരത്തിൽപരം കായികതാരങ്ങൾ എഴുപത് വിവിധ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു. സാരഥിയുടെ വിവിധ യൂണിറ്റുകൾ അണിനിരന്ന മാർച്ച്പാസ്റ്റിൽ വാർഷിക സ്പോണ്‍സർമാരായ എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോണ്‍ സൈമണ്‍ മുഖ്യ അതിഥിയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സാരഥി കുവൈത്ത് സ്പോർട്സ് മീറ്റ്
11:01 PM Feb 13, 2018 | Deepika.com