കുവൈത്ത്: ആഗോള മലയാളികളെ ഒരു കുടക്കീഴിൽ സ്നേഹത്തിന്റെയും സഹജീവികളോടുളള കരുണയുടെയും നിറവിൽ യോജിപ്പിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ ലോകത്തെന്പാടും ആരംഭിച്ച വേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് ചാപ്റ്റർ ഫെബ്രുവരി 17 വൈകുന്നേരം 6.30നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോർഡിനേറ്ററും മുൻ അമേരിക്കൻ അംബാസഡറുമായിരുന്ന ടി.പി ശ്രീനിവാസൻ ഐഎഫ്എസിനു സ്വീകരണം നൽകുന്നു. ഒപ്പം കുവൈത്തിൽ നിന്ന് ലോകകേരളസഭയിൽ അംഗങ്ങളായ വ്യക്തിത്വങ്ങൾക്കൊപ്പം ’’കുവൈത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നിദാനമാക്കി ചർച്ച ഉണ്ടായിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വങ്ങൾക്ക് മെന്പർഷിപ് വിതരണം ചടങ്ങിൽ ടി.പി ശ്രീനിവാസൻ നിർവഹിക്കും .
വേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് ചാപ്റ്റർ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുവാനും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യൻ എംബസി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുവാനും ടി.പി ശ്രീനിവാസന് കഴിയുമെന്ന ശുഭാഭ്തിവിശ്വാസം വേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് ചാപ്റ്റർ പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
റിപ്പോർട്ട്: സലിം കോട്ടയിൽ
വേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് ചാപ്റ്റർ ടി.പി ശ്രീനിവാസനു സ്വീകരണം നൽകുന്നു
10:59 PM Feb 13, 2018 | Deepika.com