പ്രസിഡന്റ് ജെയിംസ് ജോർജ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ 2018 വർഷത്തെ പ്രവർത്തന പരിപാടികളെ കുറിച്ച് അതിഥികളോട് വിശദീകരിച്ചു. എല്ലാക്കാലവും കാൻജ് നടത്തി വരാറുള്ള പരിപാടികൾ കൂടാതെ കേരളത്തിലെ നിർധനരും നിരാലംബരുമായ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കുവാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിംഗ് പ്രൊജക്ട് സദസ് കൈയ്യടികളോടെയാണ് സ്വീകരിച്ചത്. പദ്ധതിയുടെ വിജയത്തിന് പ്രസിഡന്റ് എല്ലാവരുടെയും സഹായം അഭ്യർഥിച്ചു. തുടർന്ന് പുതിയ കമ്മറ്റിയുടെ ഒൗപചാരികമായ പ്രവർത്തനോദ്ഘാടനം നിലവിളക്ക് കൊളുത്തി നടത്തപ്പെട്ടു.
പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, പുതിയ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സണ്‍ ആനി ജോർജ്, എക്സിക്യൂട്ടീവ് കമ്മറ്റി മെന്പേഴ്സ്, മറ്റ് ട്രസ്റ്റി ബോർഡ് മെന്പേഴ്സ്, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറന്പിൽ, കേരള ചേംബർ ഓഫ് കോമേഴ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് അനിയൻ ജോർജ്, ഡോ. ഗോപിനാഥൻ നായർ, ജയ് കുളന്പിൽ , മാലിനി നായർ, പ്രമുഖ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംയുക്തമായി വിളക്ക് കൊളുത്തിയത് അപൂർവ കാഴ്ചയായി. പുതിയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് കമ്മിറ്റിക്കുള്ള ഒരു രൂപരേഖ പ്രസിഡന്റ് സദസിനു നൽകി. ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ് എന്നിവർ ചേർന്ന് പരിപാടികളുടെ ബജറ്റ് അവതരിപ്പിച്ചു.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി വളരുവാൻ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് കഴിഞ്ഞത് മികച്ച സംഘടനാ പാടവമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കാൻജ് നടത്തിയ പ്രവർത്തനങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നടത്തിയ ഇടപെടലുകളും ആയിരുന്നു എന്ന് ഫോമാ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് മെംബറുമായ ജിബി തോമസ് മോളോപ്പറന്പിൽ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫോമയുടെ ട്രഷറർ സ്ഥാനാർഥിയുമായ ഷിനു ജോസഫ് അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. കേരള സമാജം പ്രസിഡന്റ് ഹരികുമാർ രാജൻ, മുൻ പ്രസിഡന്റ് റോയ് മാത്യു, മുൻ പ്രസിഡന്റ് മാലിനി നായർ, ഷീല ശ്രീകുമാർ, ഡോക്ടർ ഗോപി നാഥൻ നായർ,ഫോമാ ജുഡീഷ്യൽ കമ്മറ്റി മെന്പർ അലക്സ് ജോണ്‍, സുനിൽ ്രെടെ സ്റ്റാർ, അനിൽ പുത്തൻചിറ, ബിജു കൊന്പശേരിൽ, ഷോണ്‍ ഡേവിഡ്, തുളസി ശ്രീധർ, അനീഷ് ജെയിംസ്, ഷാജി വിൽസണ്‍, ജോണ്‍ ജോർജ്, സജി എബ്രഹാം, ജോണ്‍ വർഗീസ്, സിറിയക് കുന്നത്ത് തുടങ്ങി അനേകം അംഗങ്ങൾ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.
റിപ്പോർട്ട് : ജോസഫ് ഇടിക്കുള