ലോസ് ആഞ്ചലസ് : "എഡ്യൂക്കേറ്റ് എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ലോസ് ആഞ്ചലസ് അവഞ്ചേഴ്സ് ജേതാക്കളായി. ഫെബ്രുവരി പത്തിനു ഡയമണ്ട് ബാർ പണ്ടേര പാർക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ വൈറ്റ് വോക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് അവർ ട്രോഫി നേടിയത്. ഫെബ്രുവരി മൂന്ന്, നാല്, പത്തു തീയതികളിലായി നടന്ന മത്സരങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനാറു ടീമുകളാണ് ട്രോഫിക്കായി പൊരുതിയത്.
വൈകിട്ടു നാലോടെ നടന്ന വാശിയേറിയ ഫൈനലിൽ രണ്ടു ടീമുകളും തുല്യ സ്കോർ നേടി സമനിലയിലെത്തി. തുടർന്നു നൽകിയ സൂപ്പർ ഓവറിലെ ആദ്യ മൂന്നു ബോളിൽ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട വൈറ്റ് വാക്കേഴ്സിനെ, തുടർന്ന് ബാറ്റുചെയ്ത അവഞ്ചേഴ്സ് രണ്ടു റണ്‍ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. കാലത്തു എട്ടു മുതൽ രാത്രി ഒന്പുതുവരെ നീണ്ട മത്സരങ്ങൾ കാണാൻ നിരവധി ക്രിക്കറ്റ് പ്രേമികളെത്തിയിരുന്നു.
റിപ്പോർട്ട്: സാന്റി പ്രസാദ്
എഡ്യൂക്കേറ്റ് എ കിഡ് ക്രിക്കറ്റ്: ലോസ് ആഞ്ചലസ് അവഞ്ചേഴ്സ് ജേതാക്കൾ
10:30 PM Feb 13, 2018 | Deepika.com