കുവൈത്ത്: ഒരിക്കൽ കൂടി പ്രവാസ ഭൂമിയായ കുവൈത്തിന്റെ മണ്ണിൽ ഇതിഹാസങ്ങളുടെ പുതിയ ഏടുകൾ എഴുതിച്ചേർത്തുകൊണ്ട് ചെട്ടികുളങ്ങര 'അമ്മ സേവാ സമതി (CASS- Kuwait) തുടർച്ചായി മൂന്നാമത് വർഷം ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം കൊണ്ടാടുന്നു. ഓണാട്ടുകര ഫെസ്റ്റ് 2018 ഫെബ്രുവരി 2ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ 7 വരെ കുവൈത്തിലെ അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ കുവൈത്തിലെ വിവിധ സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്നു താനവട്ടങ്ങളുടെ തന്പുരാൻ വിജയരാഘവക്കുറുപ്പും സംഘവവും അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടുകൾക്ക് കുവൈത്ത് ശ്രീ ഭദ്രാ കുത്തിയോട്ട സമിതിയിലെ കർമധീരരായ യുവാക്കൾ ചുവടുവയ്ക്കുന്നു .
ഓണാട്ടുകരയുടെ ഗായകൻ കായംകുളം ബാബുവിന്റെയും സംഘത്തിന്റെയും ഭക്തിഗാനസുധയ്ക്ക് ശേഷം ആർപ്പുവിളികളുടെയും താലപ്പോലികളുടെയും അകന്പടിയോടെ പതിമൂന്ന് കരകളുടെയും കുതിരയും, തേരും, ഹനുമാനും, ഭീമനും കെട്ടുകാഴ്ചകൾക്കൊപ്പം പഞ്ചാരിമേളവും തായന്പകയും ഒരുക്കിക്കൊണ്ട് അമ്മയുടെ മക്കൾ പരന്പരാഗതമായ രീതിയിൽ കുതിരമൂട്ടിൽ കഞ്ഞിസദ്യയും ഒരുക്കുന്നു. എല്ലാ ഭക്ത ജനങ്ങളെയും അമ്മയുടെ നാമത്തിൽ സ്വാഗതം ചെയുന്നു .
കൂടുതൽ വിവരങ്ങൾക്ക് : അനിൽ 99068736 , പ്രമോദ് 98007684, ഹനീഷ് 66610405, ജ്യോതിരാജ് 98752200 .
റിപ്പോർട്ട്: സലിം കോട്ടയിൽ
ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഫെബ്രുവരി 2ന്
10:37 PM Jan 23, 2018 | Deepika.com