കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കര വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുവൈത്തിൽ രൂപീകരിക്കപ്പെട്ട ആദ്യത്തെ കേരളീയ കൂട്ടമായിലൊന്നാണ് സിഒഎഫ്കെ. കുവൈത്ത് സമൂഹത്തിന് വേണ്ടി ഇരുപതാമത് വാർഷികത്തിൽ ഫലവത്തായ പ്രവർത്തനങ്ങൾ ആഘോഷിക്കുന്ന ഈ സംഘടനയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. സെക്രട്ടറി ഗിബി ജോർജ്ജ് സ്വാഗത പ്രസംഗം ചെയ്തു.
പ്രസിഡന്റ് പി.കെ. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അബ്രഹാം അലക്സ് ചിട്ടയോടെ പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. ട്രഷറർ സജി ജോർജ് ബജറ്റ് അവതരിപ്പിച്ചു. സാലി അബി, എം.ജെ. ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ ഈ പരിപാടിയിൽ വിജയപ്രദമായി പങ്കെടുത്തു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി.കെ. വർഗീസ്, സജി ജോർജ്, എം.ജെ.ജോർജ് എന്നിവരെ ഉപദേശക ബോർഡ് അംഗങ്ങളായും . ഗിബി ജോർജ് പ്രസിഡണ്ട്, അലക്സ് വലിയകാലയിൽ സെക്രട്ടറി, ജെയിംസ് ജോർജ് ട്രഷറായും തെരെഞ്ഞെടുത്തു
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ചേന്നീർക്കര പഞ്ചായത്തിന്റെ പ്രവാസികളുടെ ഒരു കൂട്ടായ്മയാണ് ചെന്നീർക്കരഓവർസീസ് ഫോറം കുവൈറ്റ് (COFK). കുവൈത്തിൽ ഒരു വലിയ ദേശാടനമുണ്ടായിരുന്ന ഈ സമൂഹം 1998 മുതൽ അതിന്റെഅംഗങ്ങളുടെ സാമൂഹ്യസാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻപന്തിയിലാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ