കുവൈത്ത്: കുവൈത്തിലെ കന്പ്യൂട്ടർ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈത്ത് പതിനൊന്നാമത് വാർഷിക ആഘോഷമായ ’ഫോക്കസ് ഫെസ്റ്റ് 2018’, ജനുവരി 26 വെള്ളിയാഴ്ച ഖൈത്താൻ കമ്മ്യുണിറ്റി സ്കൂളിൽ ഉച്ചക്ക് 3 മുതൽ ആരംഭിക്കും. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
കുവൈത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം വിദ്യഭ്യാസമേഖലയിൽ കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രസിഡന്റിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ സാൽമിയ ഇന്ത്യൻ കമ്മ്യുണിറ്റി പ്രിസിപ്പൽ ഡോ.ബിനുമോനെ ആദരിക്കുക, ഫോക്കസിന്റെ രണ്ടു മുതിർന്ന അംഗങ്ങളെ ആദരിക്കുക, പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെ ആദരിക്കുക എന്നി പരിപാടികളും കുവൈത്തിലെയും ഫോക്കസ് കുടുംബങ്ങങ്ങളുടെ വിവിധ കലാപരിപാടികളും തുടർന്ന് ഫ്ളവേഴ്സ് ടിവി യുടെ കോമഡി ഉത്സവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനം കവർന്ന അനുഗ്രഹൃത കലാകാരൻ രാജേഷ് അടിമാലിയും, ജനം ടി വിയുടെ പിൻനിലാവിലൂടെ കഴിവ് തെളിയിച്ച ഗായിക വൈക്കം സുകന്യയും നയിക്കുന്ന മിമിക്സ് - ഗാനമേളയും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് ഫെസ്റ്റ് 2018 വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
10:28 PM Jan 23, 2018 | Deepika.com