ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് അമേരിക്കയിൽ മാത്രമല്ല, നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇനി ഇളവുകൾ.
അമേരിക്കയിലെ കുട്ടികൾ പഠിക്കുന്ന ഫീസിൽ, ഫോമയിലൂടെ ഇനി നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാകും. സാധാരണയായി അമേരിക്കയിൽ നിന്നുള്ള കുട്ടികളേക്കാൾ കൂടുതൽ ഫീസ് ഈടാക്കിയാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും നാട്ടിൽ നിന്നു വരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു പഠിക്കാൻ അവസരം നൽകുന്നത്. എന്നാൽ 2016-18 കാലഘട്ടത്തിലെ ബെന്നി വച്ചാച്ചിറയുടെ നേത്യത്വത്തിലുള്ള ഫോമാ ഭരണസമിതി, ഫിലഡൽഫിയയിൽ നിന്നുള്ള മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യൂവിന്റെ (ജോണി) പിൻതുണയോടെ, ഗ്രാൻഡ് കനിയൻ യൂണിവേഴ്സിറ്റിയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഇനി അമേരിക്കയിലെ വിദ്യാർത്ഥികളുടെ അതേ ഫീസിൽ പഠിക്കാനാകുന്ന പ്രോജക്ടിൽ ഒപ്പിട്ടത്.
ഫോമായുടെ 2012-14 കാലഘട്ടത്തിലെ ജോർജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു ആരംഭിച്ച ഫോമാ ജിസിയു പ്രോജക്ട് കൊണ്ടു ഏകദേശം മൂവായിരത്തിൽ പരം മലയാളി നഴ്സുമാർ ആർഎന്നിൽ നിന്നും ബിഎസ്എന്നിലേക്കു ഡിസ്കൗണ്ട് നിരക്കിൽ അന്ന് ട്രാൻസിഷണൽ കോഴ്സെടുത്തു പ്രയോജനപ്പെടുത്തി.
ഈ ഫോമാ ജിസിയു പ്രോജക്ട് അടുത്ത തലങ്ങളിലേക്ക് ഉയർത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളുടെ ഫലമായി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലുള്ള (ജിസിയു) 200ൽ പരം കോഴ്സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങൾക്ക്, 15 ശതമാനം ഡിസ്കൗണ്ടിൽ ഇനി മുതൽ പഠിക്കുവാൻ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തിൽ ഫോമായും ജിസിയുവും കഴിഞ്ഞ വർഷം ഒപ്പുവച്ചത്.
ഈ അവസരം അന്താരാഷ്ട്ര വിദ്യാർത്ഥികൾ പരമാവതി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസാ പ്രോസസിനുള്ള മാർഗ നിദ്ദേശങ്ങളും ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി നൽകുന്നതാണ്. ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയെക്കുറിച്ചും അവരുടെ കോഴ്സുകളെ കുറിച്ച് അറിയുവാനും സന്ദർശിക്കുക
https://www.gcu.edu/degree-programs/
ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക
www.fomaa.net
ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്
ഫോമാ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ
10:08 PM Jan 23, 2018 | Deepika.com