കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈത്ത് (CAPSS Kuwait) സംഘടിപ്പിച്ച ഭരണി കാഴ്ചകൾ 2018 ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകൾക്ക് ദൃശ്യശ്രവ്യ അനുഭവമായി.
ചടങ്ങുകൾ യജ്ഞാചാര്യൻ ഭാഗവത ചൂഢാമണി ശ്രീ പള്ളിക്കൽ സുനിൽ ഉൽഘാടനം ചെയ്തു .ഇന്ത്യൻ എംബസി ലേബർ വിഭാഗം അറ്റാച്ചി സഞ്ജീവ് സ്കലാനി മുഖ്യ അതിഥിയായ ചടങ്ങിൽ സംഘടന പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഓണാട്ടു കരയുടെ ജയ വിജയൻ മാരായ പ്രമോദ് ശൈല നന്ദിനി, പ്രദീപ് ശൈല നന്ദിനി, കുവൈത്തിലെ പ്രമുഖ വ്യവസായി ആർ.സി സുരേഷ് സംഘടനയുടെ അഡ്വൈസറി ബോർഡ് മെന്പർ ബിനോയ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ആനന്ദ് ഉദയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ ട്രഷറർ രാജേഷ് നന്ദിയും രേഖപ്പെടുത്തി.
ഭരണി കാഴ്ചകൾ 2018ന്റെ സുവനീർ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ യജ്ഞാചാര്യൻ ശ്രീ പള്ളിക്കൽ സുനിലിന് നൽകി പ്രകാശനം ചെയ്തു. സംഘടനയുടെ ആദരവ് ്ര പള്ളിക്കൽ സുനിലിന് സന്തോഷ് നായർ പൊന്നാട അണിയിച്ചു. പ്രമോദ് & പ്രദീപ് എന്നിവർക്ക് ശ്രആർ. സി സുരേഷ് പൊന്നാട അണിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസി പ്രതിനിധി സഞ്ജീവ് സകലാനിക്ക് ജനറൽ കണ്വീനർ അനൂപും പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ഭാരതാഞ്ജലി ഡാൻസ് സ്കൂൾ അവതരിപ്പിച്ച ചെട്ടികുളങ്ങര അമ്മയുടെ ഐതീഹ്യം ഏവരിലും ഹൃദ്യമായ അനുഭവം ഉളവാക്കി.
രോഹിത് ശ്യാമിന്റെ ഭക്തി ഗാനവും അഹല്യ നായരുടെ വീണ കച്ചേരിയും വള്ളപ്പാട്ടും ചടങ്ങുകൾക്ക് മിഴിവേകി. ശ്രീ പള്ളിക്കൽ സുനിലിന്റെ ആത്മീയ പ്രഭാഷണം ആയിരകണക്കിന് ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി.
ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാര·ാർക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയ·ാരായ പ്രമോദിന്റെയും പ്രദീപിന്റെയും കുത്തിയോട്ട പാട്ടിന്റെ ശബ്ദ മാധുര്യവും കൂടി ആയപ്പോൾ ഭക്ത ജനങ്ങൾ ചെട്ടികുളങ്ങരയിൽ എത്തിച്ചേർന്ന അനുഭൂതിയാണ് ഉണ്ടായത്. നൂറുകണക്കിന് താലപ്പൊലിയും വാദ്യമേളങ്ങളുമായി ആനയിച്ച കെട്ടുകാഴ്ച അക്ഷരാർത്ഥത്തിൽ കുവൈത്തിനെ മറ്റൊരു ചെട്ടികുളങ്ങര ആക്കി മാറ്റുക ആയിരുന്നു. തുടർന്ന് സുശാന്തും സംഘവും അവതരിപ്പിച്ച പാണ്ടിമേളം ഭക്ത ജനങ്ങളുടെ കാതുകൾക്ക് ഇന്പമേകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു ചെട്ടികുളങ്ങര കുംഭഭരണി
11:23 PM Jan 22, 2018 | Deepika.com