ഗാർലന്റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇന്ത്യ കൾച്ചറൽ ആന്റ് എജ്യൂക്കേഷൻ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച നടത്തിയ ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി.
കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഐസിഇസി പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. അമേരിക്കൻ സെനറ്റ് അംഗീകരിച്ച് പ്രസിഡന്റ് ട്രംപ് ഒപ്പിച്ചു നിയമമാക്കിയ പുതിയ ടാക്സ് റൂളിന്റെ വിശദാംശങ്ങൾ ഡാളസിലെ പ്രമുഖ സിപിഎ ഹരിപിള്ള സെമിനാറിൽ വിശദീകരിച്ചു. 2018 ൽ പ്രാബാല്യത്തിൽ വരുന്ന പുതിയ ടാക്സ് റൂൾ പൊതുവെ നികുതിദായകർക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമ കെയറിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന ഫൈൻ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും ഗിഫ്റ്റ് ആന്റ് ഇൻഹെറിറ്റൻസ് തുടങ്ങിയ വിഷയങ്ങളിൽ പങ്കെടുത്തവർക്കുണ്ടായിരുന്ന സംശയങ്ങൾക്കും മറുപടി നൽകി.
ചർച്ചയിൽ ജെ. പി. ജോണ്‍, രാജൻ ചിറ്റാർ, സുരേഷ് അച്ച്യുതൻ, ദീപാ ഉണ്ണി, ഗ്ലൻണ്ട ജോർജ്, പ്രദീപ് നാഗനൂലിൽ, ഡാനിയേൽ കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. കേരള അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് നന്ദി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി
11:06 PM Jan 22, 2018 | Deepika.com