ടെക്സസ്: ടെക്സസ് എ ആന്റ് എം യൂണിവേഴ്സിറ്റി എയ്റോസ്പേയ്സ് എൻജിനീയറിംഗ് അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥിനി കനിക ഗക്കാറിന് ക്രേഗ് സി. ബ്രൗണ്‍ എൻജിനീയറിംഗ് അവാർഡ് ലഭിച്ചു.
എൻജിനീയറിംഗ് പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും തുടർ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉദേശിച്ചു 1947ൽ സ്ഥാപിച്ചതാണ് ഈ അവാർഡ്. 5000 ഡോളറാണ് അവാർഡ് തുക.
ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കുന്പോൾ തന്നെ അതീവ സമർത്ഥയായിരുന്ന കനികയ്ക്ക് സിംഗപ്പൂരിൽ പഠനം നടത്തുന്നതിനുള്ള ഫുൾ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. എയ്റോ ഡിസൈൻ ടീം അംഗമായ കനിക ഹന്നർ സൊസൈറ്റി പ്രസിഡന്റായിരുന്നു. 2017ൽ ബെൽ ഹെലികോപ്റ്റർ വെർട്ടിക്കൽ ഫ്ളയ്റ്റ് സ്കോളർഷിപ്പും കനികയ്ക്ക് ലഭിച്ചിരുന്നു.
ഈ വർഷം നടത്തിയ ഇന്റർനാഷണൽ റേഡിയോ കണ്ട്രോൾഡ് എയർക്രാഫ്റ്റ് ഡിസൈൻ ബിൾഡ് ഫ്ളൈ മത്സരത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനത്തെത്തിയ ടീമിലും കനിക അംഗമായിരുന്നു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തെരഞ്ഞെടുത്തവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും കനിക പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കനിക ഗക്കാറിന് എൻജിനീയറിംഗ് അവാർഡ്
11:01 PM Jan 22, 2018 | Deepika.com