തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള ഇനിഷിയേറ്റീവ്(കേരളീയം) ചെയർമാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി.വി. അബ്ദുൾ എംപിയെ വീണ്ടും തെരഞ്ഞടുത്തു.
തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ ജനറൽബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ ചെയർമാൻ ജി. രാജമോഹൻ വർക്കിംഗ് ചെയർമാനും കർണാടക മുൻ ചീഫ് സെക്രട്ടറിയും ടൂറിസം മന്ത്രിയുമായിരുന്ന ജെ. അലക്സാണ്ടർ ഐഎസ്(റിട്ട.) പ്രസിഡന്റുമാണ്. എൻ.ആർ. ഹരികുമാർ(സെക്രട്ടറി ജനറൽ), ലാലു ജോസഫ്(അന്താരാഷ്ട്ര സെക്രട്ടറി), എസ്.ആർഷ ശക്തിധരൻ(ട്രഷററർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
എം.വി. ശ്രേയംസ്കുമാർ, സരോഷ് പി. എബ്രഹാം, ഡോ. ബിജു രമേശ്(വൈസ് ചെയർമാൻ), ആർ.എസ്. ശശികുമാർ, അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ, സുധീഷ് ബാബു ഡി.എസ്(വൈസ് പ്രസിഡന്റുമാർ), സാന്റി മാത്യു(സെക്രട്ടറി) എന്നിവരുൾപ്പെടുന്ന 16 അംഗ കോർ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
ഗ്ലോബൽ കേരള ഇനിഷിയേറ്റീവ്(കേരളീയം) അബ്ദുൾ വഹാബ് എംപി ചെയർമാൻ
10:59 PM Jan 22, 2018 | Deepika.com