ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് 2018 രജിസ്ട്രേഷൻ കിക്ക്ഓഫും റാഫിൾ വിതരണവും ജനുവരി 7ന് നടന്ന ക്രിസ്മസ് ആഘോഷ വേളയിൽ നടന്നു. ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ ഓർത്തഡോക്സ് ചർച്ചസ് ( ബിഡബ്ല്യൂഒസി) പ്രസിഡൻറ് ഫാ. ഡോ. ജോർജ് കോശി, കോണ്‍ഫറൻസ് കോർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിനെ വേദിയിലേക്ക് ക്ഷണിച്ചു. വർഗീസ് അച്ചൻ മുൻകാലങ്ങളിൽ ഈ ഏരിയായിൽ നിന്നും നൽകിയിട്ടുള്ള എല്ലാ സഹായങ്ങൾക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു.
കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ ജയ്സണ്‍ തോമസ്, ബിസിനസ് മാനേജർ എബി കുറിയാക്കോസ് വെസ്റ്റ്ചെസ്റ്ററിൽ നിന്നുമുള്ള ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ കെ. ജി ഉമ്മൻ, ടറൻസണ് തോമസ്, കുറിയാക്കോസ് തര്യൻ, ജിയോ ചാക്കോ, ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോർജ്, സാജൻ മാത്യു എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി ചെയർ എബി കുരിയാക്കോസ് റാഫിളിനെ കുറിച്ചും, അതുകൊണ്ടു കോണ്‍ഫറൻസിന് ലഭിക്കുന്ന പ്രയോജനത്തെപ്പറ്റിയും സംസാരിച്ചു. നറുക്കെടുപ്പിലൂടെ സ്വരൂപിക്കുന്ന വരുമാനം കലഹാരി റിസോർട്ട് ആൻഡ് കണ്വൻഷൻ സെൻറിൽ നടക്കുന്ന ഫാമിലി കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന ഏവർക്കും സഹായകമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതായിരിക്കും. ഏവരും മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിച്ചു.
റാഫിളിന്റെ ഒന്നാം സമ്മാനം നാൽപത്തിനായിരും ഡോളർ വിലവരുന്ന മെഴ്സിഡസ് ബെൻസ് GL 250 SUV ആണ്. രണ്ടാം സമ്മാനമായ എണ്പതു ഗ്രാം സ്വർണം ഏകദേശം അയ്യായിരം ഡോളർ വിലയുള്ളതാണ്. അത് രണ്ടു പേർക്കായി ലഭിക്കും . മൂന്നാംസമ്മാനമായ ഐഫോണ്‍ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മുന്നുപേർക്കായി ലഭിക്കും. ഏവരോടും നിശ്ചിത കാലയളവിനുള്ളിൽ രണ്ടായിരം ടിക്കറ്റുകൾ ഭദ്രാസനത്തിന്റെ എല്ലാ ഇടവകയിലും ആകർഷകമായ വിലയിൽ വിതരണം ചെയ്യന്നതിന്റെ സാധ്യതകളെക്കുറിച്ചും അതിൽനിന്നും നേടാവുന്ന സമ്മാനങ്ങളെ കുറിച്ചും ഓർമ്മിപ്പിക്കുകയുണ്ടായി.
സ്വർണ്ണ വജ്ര വ്യാപാര രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന തോമസ് കോശി മുൻ മാനേജിംഗ് കമ്മിറ്റി മെന്പറും (സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് വെസ്റ്റ്ചെസ്റ്റർ) ഇടവക അംഗവുമാണ് . വിവിധ തലങ്ങളിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ സഹായം കോണ്‍ഫറൻസിന് ശക്തി പകരും. അദ്ദേഹം മുൻ കാലങ്ങളിൽ കോണ്‍ഫറൻസിന് ചെയ്ത എല്ലാ സഹായ സഹകരണങ്ങൾക്കും കോണ്‍ഫറൻസ് കോഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം ഡാനിയേൽ പ്രത്യേകമായ നന്ദിയും സ്നേഹവും അറിയിക്കുകയുണ്ടായി. വെരി. റവ ചെറിയാൻ നീലാങ്കൽ കോർഎപ്പിസ്കോപ്പ, ഫാ. ഫിലിപ്പ് സി. എബ്രഹാം, ഫാ. പൗലോസ് റ്റി. പീറ്റർ എന്നിവർ വേദിയിൽ ഉപവിഷ്ടരാകുകയും കോണ്‍ഫറൻസിന് ആശംസകൾ നേരുകയും ചെയ്തു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക്ഓഫും റാഫിൾ വിതരണവും
10:55 PM Jan 22, 2018 | Deepika.com