അമാസ്ക്ക് സന്തോഷ് നഗർ യുഎഇ കമ്മിറ്റിക്ക് പുതിയ നേതൃത്വം

06:59 PM Jan 20, 2018 | Deepika.com
ദുബായ്: കലാ കായിക സാംസ്കാരിക രംഗത്തു മികച്ച സേവനം കാഴ്ച വയ്ക്കുന്ന അമാസ്ക്ക് സന്തോഷ് നഗർ യുഎഇ കമ്മിറ്റിയുടെ 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയർമാനായി എസ്ഇഎസ് മുനീറിനേയും കണ്‍വീനറായി പി.എ. ഇർഫാലിനേയും ട്രഷററായി ജലീൽ ഗോവയെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി സലാം മാര, നൗഷാദ് മാര, സി.കെ. നിയാസ് (വൈസ് ചെയർമാ·ാർ), ഉമ്മർ ബദ്രിയ, ഹഫീസ് കല്ലട്ര, മൊയ്തീൻ മുംബൈ (ജോയിന്‍റ് കണ്‍വീനർമാർ), ഹനീഫ് മുംബൈ, മുസ്തഫ സുള്ള്യ, നാസർ കുന്പള, ഖലീൽ പി.എം, സിദ്ദിഖ് പാച്ച, സനാഫ് പാപ്പു, ഖാദർ സി.കെ, ആബിദ് മാര, എ.ആർ. റാഷിദ് (ഹൈപവർ കമ്മിറ്റി), ഉമ്മർ പാണലം (കമ്മിറ്റി അഡ്വൈസർ), സഫ്വാൻ അണങ്കൂർ, കെ.എ. ഷാഫി, പി.എം. ഷറഫുദ്ദീൻ, മുജ്തബ, സി.എ. സുഹൈൽ (മീഡിയ), ഖാലിദ് ബദ്രിയ, സി.എസ്. അറഫാത്ത്, കെ.എം. ഷഫീഖ്, ഹനീഫ്, റഹീം കുട്രി (ഹോം ടൗണ്‍ കോഓർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഉമ്മർ പാണലം അധ്യക്ഷത വഹിച്ച യോഗത്തിൽ നടപ്പുവർഷം നടപ്പാക്കേണ്ട കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. യുഎഇ അമാസ്ക് ഫുട്ബോൾ ടൂർണമെന്‍റ് തുടർന്നും ഇത്തവണയും നടത്താനും യോഗത്തിൽ തീരുമാനമായി. പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ തുടക്കമായി ഈ മാസം അവസാന വാരം നടക്കുന്ന സന്തോഷ് നഗർ കുഞ്ഞിക്കാനത്തെ നിർധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് 50,000 രൂപ നൽകാൻ തീരുമാനിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ലീഗ് ചാന്പ്യൻഷിപ്പിൽ കളിക്കുന്ന ടീം അമാസ്ക്കിന് യുഎഇ കമ്മിറ്റി ആശംസ നേർന്നു. യുഎഇയിലെ പല എമിറേറ്റ്സുകളിൽ നിന്നായി നിരവധി ക്ലബ് അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.