സ്വവർഗ വിവാഹം ആശിർവദിച്ച പുരോഹിതയ്ക്കെതിരെ നടപടി

05:44 PM Jan 20, 2018 | Deepika.com
ഷിക്കാഗോ: ഷിക്കാഗോ നോർത്ത് സൈഡ് നോർത്ത് പാർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ള സ്വവർഗ വിവാഹം നടത്തിക്കൊടുത്ത കാന്പസ് പാസ്റ്റർ റവ. ജൂഡി പീറ്റേഴ്സനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി ഇവാഞ്ചലിക്കൽ കവനന്‍റ് ചർച്ച് അധികൃതർ വെളിപ്പെടുത്തി.

ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ കോളജിലെ മാർകസ് മേസണ്‍- വിവിറ്റ് എന്നിവരുടെ വിവാഹം നടത്തി കൊടുക്കുന്നതിന് ഏറ്റവും അനുയോജ്യയായി ഇവർ കണ്ടെത്തിയത് റവ. ജൂഡിയെ ആയിരുന്നു. ജൂഡി ഇവരുടെ ആഗ്രഹം പോലെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

സ്വവർഗ വിവാഹം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവാഞ്ചലിക്കൽ കവനന്‍റ് ചർച്ച് അധികൃതർ പുരോഹിതയുടെ ക്രെഡിൻഷ്യൽ സസ്പെന്‍റ് ചെയ്യുകയും ശന്പളത്തോടുകൂടി അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇവാഞ്ചലിക്കൽ കവനന്‍റ് ചർച്ച് പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണെന്നും ക്രിസ്ത്യൻ വിശ്വാസത്തേയോ പ്രമാണങ്ങളെയോ കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അധികൃതർ വെളിപ്പെടുത്തി.

പുരോഹിതയിൽ അർപ്പിതമായിട്ടുള്ള ചുമതലകൾ പുരോഹിതയിൽ അർപ്പിതമായിട്ടുള്ള ചുമതലകൾ നിർവഹിക്കുന്നതിന് വീഴ്ച വരുത്തിയ ഇവരുടെ രാജി ആവശ്യപ്പെടുമെന്ന് അധികൃതർ വെളിപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ