വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം വർണാഭമായി

12:03 AM Jan 20, 2018 | Deepika.com
ന്യൂയോർക്ക്: നാൽപത്തിനാല് വർഷത്തിന്‍റെ പാരന്പര്യത്തിനു തിലകം ചാർത്തി വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം ഒരുവട്ടംകൂടി നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ വീണ്ടും ചരിത്രം ആവർത്തിക്കുകയായിരുന്നു.

അസോസിയേഷൻ സെക്രട്ടറി ആന്േ‍റാ വർക്കി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്‍റ് ടെറൻസണ്‍ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഫോമാ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്ന അസോസിയേഷൻ മുൻ പ്രസിഡന്‍റും പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ജോണ്‍ സി. വർഗീസിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. വെസ്റ്റ്ചെസ്റ്ററിന്‍റെ പ്രവർത്തന പരിചയമുള്ള ജോണ്‍ സി. വർഗീസിന്‍റെ വിജത്തിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും പ്രസിഡന്‍റ് ടെറൻസണ്‍ തോമസ് ആവശ്യപ്പെട്ടു.

പ്രശസ്ത സംഗീത പരിശീലകനും സുപ്രസിദ്ധ സംഗീതജ്ഞൻ നിലന്പൂർ കാർത്തികേയൻ ക്രിസ്മസ്, ന്യൂഇയർ സന്ദേശം നൽകി. മെർലിൻ മാത്യൂസ് അമേരിക്കൻ ദേശീയ ഗാനവും കൃപാ കുര്യൻ ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു.

സാറ്റ്വിക ഡാൻസ് ഗ്രൂപ്പും നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും മൽസരിച്ചു പരിപാടികൾ അവതരിപ്പിച്ചപ്പോൾ, ഗായകൻ ജെംസണ്‍ കുരിയാക്കോസും ഗായിക ജിഷാ അരുണും മികച്ച ഗാനങ്ങൾ അവതരിപ്പിച്ചു പ്രേക്ഷരെ കൈയിലെടുത്തു. യോങ്കേഴ്സിൽ നിന്നുള്ള വിവിധ ചർച്ച് ഗ്രൂപ്പുകൾ അവതരിപ്പിച്ച കരോൾ ഗാനങ്ങളും അവസ്മരണീയമായി. അഞ്ജലി ടെറൻസണ്‍, മെലിൻ മാത്യൂസ് എന്നിവർ എംസിമാരായിരുന്നു.

അസോസിയേഷന്‍റെ സുവനീർ പ്രകാശനം നിലന്പൂർ കാർത്തികേയൻ കൊച്ചുമ്മൻ ജേക്കബിന് നൽകി നിർവഹിച്ചു. കെ.കെ ജോണ്‍സൻ ചീഫ് എഡിറ്ററായും ലിജോ ജോണ്‍ ഓണ്‍ലൈൻ ചീഫ് എഡിറ്ററായും ജോയി ഇട്ടൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, ജെ.മാത്യൂസ്, രാജൻ ടി. ജേക്കബ് എന്നിവർ സബ് എഡിറ്റർമാരായും പ്രവർത്തിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. ഫില്ലിപ് ജോർജ്, എം.വി. കുര്യൻ, ട്രഷറർ ബിപിൻ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

ജോണ്‍ സി. വർഗീസ്, ശ്രീകുമാർ ഉണ്ണിത്താൻ, ഗണേഷ് നായർ, തോമസ് കോശി, എ.വി. വർഗീസ്, ഇട്ടൂപ്പ് ദേവസ്യ, ഷൈനി ഷാജൻ, രാധാ മേനോൻ, സുരേന്ദ്രൻ നായർ, ജോണ്‍ തോമസ്, ചാക്കോ പി. ജോർജ്, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ലൈസി അലക്സ്, ഫോമാ നേതാവ് ജോഫ്രിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.