ഇന്‍റർ-കേളി ഫുട്ബോൾ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

12:27 AM Jan 19, 2018 | Deepika.com
റിയാദ്: മൂന്നാമത് ഇന്‍റർ കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിലെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ അൽഖർജ് ഏരിയയുടെ ഫാൽക്കണ്‍ അൽഖർജിന് വിന്നേഴ്സ് ട്രോഫിയും മലാസ് ഏരിയയുടെ അൽഅർക്കാൻ മലാസിന് റണ്ണേഴ്സ് അപ്പ് ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മലാസ് ഏരിയയുടെ സുഹൈൽ, മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട അൽഖർജ് ഏരിയയുടെ മൊയ്തു എന്നിവർക്കും ചടങ്ങിൽ ട്രോഫി സമ്മാനിച്ചു.

കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ, കേളി വൈസ് പ്രസിഡന്‍റ് സുധാകരൻ കല്ല്യാശേരി എന്നിവരാണ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചത്.

കേളി കലാ സാംസ്കാരിക വേദിയുടെ പതിനേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്പോർട്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്‍റർ കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ