കെഎംസിസി മലപ്പുറം സോക്കർ: മാഡ്രിഡ്, ലാന്േ‍റണ്‍, ബദർ, യുണെറ്റഡ് എഫ്സി ടീമുകൾ സെമിയിൽ

01:28 AM Jan 18, 2018 | Deepika.com
ദമാം: സീതി ഹാജി സ്മാരക ഗോൾഡൻ ട്രോഫിക്കും ദാറുസ്സിഹാ മെഡിക്കൽസ് നൽകുന്ന 10001 റിയാൽ കാഷ് അവാർഡിനും എയർ ഇന്ത്യ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടി ദാദാബായ് ട്രാവൽസിന്‍റെ സഹകരണത്തോടെ ദമമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി ചേർന്നു സംഘടിപ്പിക്കപ്പെടുന്ന പി.എ. മുഹമ്മദ് ഹാജി മെമ്മോറിയൽ ടൂർണമെന്‍റ് മലപ്പുറം സോക്കർ 2017 ൽ, മാഡ്രിഡ് എഫ്സി, ലാന്േ‍റണ്‍ എഫ്സി, റോയൽ ട്രാവൽസ് ബദർ എഫ്സി, യുഎസ്ജി. ബോറൽ യുണൈറ്റഡ് എഫ്സി ടീമുകൾ സെമിയിൽ കടന്നു.

സൈഹാത്തിലെ അൽഖലീജ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ യൂത്ത് ക്ലബ് അൽകോബാറിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാഡ്രിഡ് എഫ്സി സെമിയിൽ കടന്നത്. മാഡ്രിഡിനായി കളിമെനഞ്ഞ അബു കളിയിലെ താരമായി. രണ്ടാം ക്വാർട്ടർ ഫൈനലിൽ എഫ്എസ്എൻ ട്രാവൽസ് എംയുഎഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തറപറ്റിച്ചാണ് റോയൽ ട്രാവൽസ് ബദർ എഫ്സി സെമിയിലിടം പിടിച്ചത്. ബദറിനായി രണ്ട് ഗോളുകൾ സ്കോർ ചെയ്ത ഹസൻ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ജുബൈൽ എഫ്സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് റിയാദിലെ അതികായൻമാരായ ലാന്േ‍റണ്‍ എഫ്സി സെമിയിൽ പ്രവേശിച്ചത്. ലാന്േ‍റണ്‍ എഫ്സിയുടെ നൂറുൽ അമീൻ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന മത്സരത്തിൽ റെയിൻബോ എഫ്സി.യെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നാണ് യുഎസ്ജി ബോറൽ യുണൈറ്റഡ് എഫ്സി സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. യുഎഫ്സിക്കായി തകർപ്പൻ കളി കാഴ്ചവച്ച നിസാർ എടത്തനാട്ടുകര മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

അന്തരിച്ച സൗദി കഐംസിസി ട്രഷറർ സി. ഹാഷിം എൻജിനിയറുടെയും റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ട റിയാദ് ഐഎഫ്എഫ്സി. ഫുട്ബോൾ താരം മുസ്തഫ മുളങ്കായിയുടേയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

കഐംസിസി കമ്മിറ്റികൾക്ക് വേണ്ടിയുള്ള കളികളിൽ കൊണ്ടോട്ടി മണ്ഡലം, വേങ്ങര മണ്ഡലം, പാലക്കാട് ജില്ല, കാസർഗോഡ് ജില്ല ടീമുകൾ സെമിയിൽ പ്രവേശിച്ചു. ഒഐസിസി ഗ്ലോബൽ വാക്താവ് മൻസൂർ പള്ളൂർ, ഈസ്റ്റേണ്‍ പ്രൊവിൻസ് കഐംസിസി പ്രസിഡന്‍റ് ഖാദർ ചെങ്കള,ആൾ ഇന്ത്യ ബാക്ക് ഗ്രൗണ്ട് ആൻഡ് മൈനേറിറ്റി കമ്യൂണിറ്റി നേതാക്കളായ സന്തോഷ് ഗോപ് നാരായണൻ, മങ്കേഷ് യാദവ്, ഭോപാൽ എൻആർഐ ഫോറം പ്രസിഡന്‍റ് ഷഹരിയാർ മുഹമ്മദ് ഖാൻ, തനിമാ സാംസ്കാരികവേദി രക്ഷാധികാരി കെ.എം. ബഷീർ, അബീർ മെഡിക്കൽസ് പിആർഒ മാലിഖ് മഖ്ബൂൽ, സൈനുൽ ആബിദീൻ(ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഖലന്തർ, നസീം (ക്ലിനിക്ക് 9), സഹൽ സഹദ് (നെസ്റ്റോ), അൽഖലീജ് ക്ലബ് പ്രതിനിധികളായ സുഹൈർ ഖലീഫി, അബ്ദുൾ ഖാലിഖ്, സലാം ഇന്തോമി, ആൽബിൻ ജോസഫ് (എക്സ്പ്രസ് മണി), ആദിൽ സൽമാൻ (ദാദാബായ് ട്രാവൽസ്,) അസീസ് വയനാട് (ജൂബിലി റസ്റ്റോറൻറ്), കിഴക്കൻ പ്രവിശ്യ കഐംസിസി നേതാക്കളായ യു.എ. റഹീം, സക്കീർ അഹമ്മദ്, കബീർ കൊണ്ടോട്ടി, റഹ്മാൻ കാരയാട്, അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, പി.ടി.റസാഖ്, ഒ. പി. ഹബീബ്, നാസർകോഴിക്കോട്, ടി.എം.ഹംസ, ബഷീർ ബാഖഫി, ഇഫ്തിയാസ് ആഴൂർ, മുൻ ഡിഫ പ്രസിഡണ്ട് റസാഖ് കോഴിക്കോട്, ഡിഫ പ്രതിനിധികളായ വിൽ ഫ്രഡ് ആൻഡ്രൂസ്, റിയാസ് പറളി, ഫ്രാങ്കോ, സമീർ സാം, റിയാസ് പട്ടാന്പി, എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ആബിദ് മങ്കട, (ഖാലിദിയ്യ), സിദ്ദീഖ് കണ്ണൂർ (ബദർ), ഷംസ് പീർ (കെപ്വ), അനസ് (ജുബൈൽ എഫ്സി), സക്കീർ വാടയിൽ (ദമാം സോക്കർ), ഖലീൽ (യൂത്ത് ക്ലബ് ഖോബാർ), ഷരീഫ് മാണൂർ(യുഎഫ്സി), ഷനൂബ് (എംയുഎഫ്സി) എന്നിവർ സംബന്ധിച്ചു. ഷഹരിയാർ മുഹമ്മദ് ഖാൻ, ഖലന്തർ നസീം, ഖാദർ ചെങ്കള, കബീർ കൊണ്ടോട്ടി, ടി.എം.ഹംസ, മുഷ്താഖ് പേങ്ങാട്, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം