അനിൽ കുറിച്ചിമുട്ടത്തിനും ചെറിയാൻ കിടങ്ങന്നൂരിനും പനോരമയുടെ ആദരം

12:43 AM Jan 18, 2018 | Deepika.com
ദമാം : പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ മുതിർന്ന മാധ്യമ പ്രവർത്തകരായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനിൽ കുറിച്ചിമുട്ടത്തിനെയും മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂരിനെയും ആദരിച്ചു. പനോരമയുടെ എട്ടാമത് വാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ ഓമല്ലൂർ, മാത്യു ജോർജ് എന്നിവർ പൊന്നാടയണിയിച്ച് പനോരമയുടെ ഉപഹാരം സമ്മാനിച്ചു.

മറുപടി പ്രസംഗത്തിൽ സ്വന്തം ജ·നാട്ടിലെ പ്രവാസികൾ നൽകുന്ന ആദരം ഏറ്റം വിലമതിക്കുന്നതായി അനിൽ കുറിച്ചിമുട്ടവും ചെറിയാൻ കിടങ്ങന്നൂരും പറഞ്ഞു.

പനോരമയുടെ സ്വപ്ന പദ്ധതിയായ ദുൽപാ തുഷാരിക്കൊരു വീടിനു വേണ്ടി സ്ഥലം വാങ്ങിയതായി ന്ധഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ മാസത്തിൽ മുതിർന്ന കുട്ടികൾക്കായി ഡോ. ടി. പി . ശശികുമാർ നയിക്കുന്ന “ഡിസൈൻ യുവർ ഡെസ്റ്റിനി “ശില്പശാലയുടെ രജിസ്ട്രേഷനും ഇതോടനുബന്ധിച്ചു തുടക്കം കുറിച്ചു.

പ്രസിഡന്‍റ് സുലൈമാൻ അധ്യക്ഷത വഹിച്ചു. പുതുവത്സര സന്ദേശം മാത്യു പി ബേബി നൽകി. തുടർന്നു ജോസ് തോമസിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. റോബിൻ, ജോയൽ, സബീനാ ബീഗം, ഐറിൻ ഷാജി, അനന്യ, നയന, ഐറിൻ ബിനു, ഐവിൻ, മെൽബ, നേവ, റിൻടോ ആറാട്ടുപുഴ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. റോയി കുഴിക്കാലാ, ബിനു മരുതിക്കൽ എന്നിവർ പ്രസംഗിച്ചു.ബിനു പി ബേബി പരിപാടികൾ നിയ്രന്തിച്ചു. ജോണ്‍സണ്‍ പ്രക്കാനം,ഗോപകുമാർ അയിരൂർ, ബേബിച്ചൻ ഇലന്തൂർ, ബിനു വടശ്ശേരിക്കര, ജിനു മേക്കൊഴൂർ, റോബി സാമുവൽ, ജേക്കബ് മാരാമണ്‍, രാജു ജോർജ്ജ്, ജോണ്‍സണ്‍ സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി.