ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റി ക്രിസ്മസ്, പുതുവർഷാഘോഷം നടത്തി

12:35 AM Jan 18, 2018 | Deepika.com
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോൾ ഗാനങ്ങളാൽ ആഘോഷാന്തരീക്ഷം മുഖരിതമായി.

പൊതുയോഗത്തിൽ ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്‍റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതിൽ സ്വാഗതം ആശംസിച്ചു. എച്ച്കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ ക്രിസ്മസ് സന്ദേശം നൽകി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു.

തുടർന്നു ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാകാര·ാരും കലാകാരികളും പരിപാടികൾ അവതരിപ്പിച്ചു. എബ്രാഹം വാഴപ്പിള്ളി സംവിധാനം ചെയ്ത് അക്കരപച്ച താരം ജോസുകുട്ടി മുഖ്യകഥാപാത്രമായി അവതരിപ്പിച്ച സ്കിറ്റ് മികവു പുലർത്തി. പ്രശസ്ത നർത്തകി ശിങ്കാരി സംവിധാനം ചെയ്ത് അവതരിപ്പിച്ച കിഡ്സ് ക്ലബിന്‍റെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഫൊറാന എക്സലൻസ് അവാർഡുകളും അക്കാഡമിക് മികവിനുള്ള അവാർഡുകളും വിതരണം ചെയ്തു. പുതിയ ന്ധഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. പുതിയ പ്രസിഡന്‍റ് തോമസ് കൊരട്ടിയിൽ സദസിനെ അഭിസംബോധന ചെയ്തു. ഷാജി ചക്കുങ്കൽ പ്രോഗ്രാം കോ-ഓർഡിനേറ്ററായിരുന്നു. മിക്ഷേൽ പള്ളിക്കിഴക്കേതിൽ നവ്യ മഠത്തിൽതാഴെ എന്നിവർ അവതാരകരായി പ്രവർത്തിച്ചു. സൈമണ്‍ തോട്ടപ്ലായ്ക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: എ.സി. ജോർജ്