ഓർമ കുവൈറ്റ് പ്രൊവിൻസ് ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി

12:33 AM Jan 18, 2018 | Deepika.com
കുവൈത്ത് : ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) യുടെ കൂവൈറ്റ് പ്രൊവിൻസ് സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഹൃദ്യമായി.

പ്രസിഡന്‍റ് അഭിലാഷ് ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ സമ്മേളനത്തിൽ ജോർജ്ജ് ഫിലിപ്പ് നവവത്സര സന്ദേശം നൽകി. പ്രസിഡന്‍റ് അഭിലാഷ് ജോസ ് പ്രോവിൻസിന്‍റെ 2017-ലെ പ്രവർത്തനങ്ങളെ വിലയിരുത്തി. തുടർന്നു നടന്ന കലാപരിപാടികൾക്ക് യൂത്ത് പ്രസിഡന്‍റ് എയ്ഞ്ചൽ രാജു നേതൃത്വം നൽകി. രാജു ജോണ്‍ നന്ദി പറഞ്ഞു. അഞ്ചന രാജു മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

സ്വന്തം ജ·നാടായ കേരളത്തിന്‍റെ ഗൃഹാതുരസ്മരണകളെ നെഞ്ചിലേറ്റുന്ന മറുനാടൻ മലയാളിçകുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്മ എന്ന നിലയിൽ ഗതകാല മലയാള ന·കൾക്കുവേണ്ടി നിലകെള്ളുന്ന കൂട്ടായ്മí് ലോകമെന്പാടും ചാപ്റ്ററുകളും പ്രോവിൻസുകളുമുണ്ട്.

2009 ഒക്ടോബറിൽ ഫിലാഡൽഫിയായിലാണ് കൂട്ടായ്· രുപം കൊണ്ടത്. ഫിലഡൽഫിയായിൽ നിന്നുള്ള ജോസ് ആറ്റുപുറം ഇന്‍റർനാഷണൽ പ്രസിഡന്‍റും ജോർജ് നടവയൽ സെക്രട്ടറിയും സിബിച്ചൻ ചെന്പ്ളായിൽ ബോർഡ് ഓഫ് ഡയറക്ടർ ചെയർമാനായും പ്രവർത്തിക്കുന്നു. വിദേശ മലയാളികളുടെ പ്രശസ്ത സാംസ്കാരിക ശബ്ദവും ലോക കേരളസഭാഗംവുമായ ഡോ. എം.വി പിള്ള രക്ഷാധികാരിയുമാണ്.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ