മൂന്നുവയസുകാരി പിറ്റ്ബുളിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

12:28 AM Jan 18, 2018 | Deepika.com
ഒക്ലഹോമ: മൂന്നുവയസുകാരി പിറ്റ് ബുൾ വർഗത്തിൽപ്പെട്ട നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക് ലഹോമ ഡങ്കൻ സിറ്റിയിലാണ് സംഭവം. കുട്ടിയെ അമ്മയെ ഏൽപ്പിച്ചു 20 മിനിറ്റ് മാത്രമാണ് ഞാൻ പുറത്തുപോയത്. മടങ്ങിവരുന്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിനുശേഷം ഓടി പോയ നായയെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു.

അഞ്ചു ദിവസം മുന്പാണ് പിറ്റ് ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടിയുടെ പിതാവ് ജേസണ്‍ ഡോഡ്ജ് പറഞ്ഞു. യാതൊരു അക്രമവാസനയും കാണിച്ചിരുന്നില്ലെന്നും കുട്ടി നായയുമായി കളിക്കുമായിരുന്നുവെന്നും ജയ്സണ്‍ കൂട്ടിചേർത്തു. സംഭവത്തിന് ദൃക്സാക്ഷികളായവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. പിതാവിന്‍റെ പേരിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ