കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ വാർഷികാഘോഷം 19 ന്

11:44 PM Jan 16, 2018 | Deepika.com
കുവൈത്ത്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്‍റെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 ന് (വെള്ളി) നടക്കും. അബാസിയ ഇന്‍റഗ്രേറ്റഡ് സ്കൂളിൽ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പരിപാടികൾ.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാഥിതിയായിരിക്കുന്ന ചടങ്ങിൽ കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി കലാപ്രകടനങ്ങൾക്കുപുറമെ നാല്പതിലധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യാകർഷകമായിരിക്കും. തുടർന്നു കുവൈത്തിലെ കലാ സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ബിജോയി പാലാകുന്നേൽ രചിച്ചു അജയ് തൈമണ്ണിൽ സംവിധാനവും കെകെസിഎ നിർമിക്കുകയും ചെയ്ത ബൈബിൾ നാടകം ന്ധകിഴക്കിന്‍റെ അപ്പോസ്തോലൻ’ അരങ്ങേറും. വാർഷിക പൊതുയോഗത്തിൽ കെകെസിഎയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.